
തമിഴ് സിനിമയിലെ പ്രധാന താരങ്ങളായ നയൻതാരയും ധനുഷും തമ്മിലുള്ള തര്‍ക്കം കോടതിയില്‍ എത്തി ശക്തമായി മുന്നോട്ട് പോകുന്ന സമയത്ത്. നയന്‍താരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ തന്‍റെ എക്‌സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.
ധനുഷിനെ പരിഹസിക്കുന്ന ഒരു റീൽ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിഘ്നേഷ് ശിവന്‍ വിവാദത്തിന്‍റെ ആദ്യ നാളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് ദിവസങ്ങൾക്ക് ശേഷമാണ് ഡിസംബർ ആദ്യ ദിനത്തിലെ അപ്രതീക്ഷിത സംഭവവികാസം. ധനുഷ് ആരാധകരുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് വിഘ്നേഷ് എക്സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്നാണ് വിവരം.
അതേ സമയം അടുത്തിടെ ഗലാട്ടപ്ലസ് പാന്‍ ഇന്ത്യ ഡയറക്ടേര്‍സ് റൗണ്ട് ടേബിളില്‍ വിഘ്നേഷ് ശിവന്‍ പങ്കെടുത്തത് വലിയ ട്രോളായി മാറിയിരുന്നു. ഇദ്ദേഹം എന്ത് പാന്‍ ഇന്ത്യ നേട്ടമാണ് ഉണ്ടാക്കിയത് എന്ന ചോദ്യമാണ് എക്സിലും മറ്റും ഉയരുന്നത്. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹത്തെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ കണ്ടു. ഇദ്ദേഹം കഴിഞ്ഞ കാലത്ത് എടുത്ത പ്രധാന ചിത്രം ഏതാണ് എന്നും ചോദ്യം വന്നിരുന്നു.

ഇത്തരം ട്രോളുകളാണ് വിഘ്നേഷ് എക്സ് ഉപേക്ഷിക്കാനുള്ള കാരണം എന്നാണ് കോളിവുഡിലെ ചില വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സമീപകാല വിവാദങ്ങളുടെ പേരിലാണ് വിഘ്നേഷ് ട്രോള്‍ ചെയ്യപ്പെടുന്നത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതേ സമയം അജിത്ത് ചിത്രം എന്തുകൊണ്ട് നഷ്ടപ്പെട്ടുവെന്ന് ഗലാട്ട പ്ലസിന്‍റെ പാന്‍ ഇന്ത്യ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ വിഘ്നേഷ് തുറന്നു പറയുന്നുണ്ട്.
നിങ്ങളെപ്പോലെ ഒരു നല്ല നടൻ, നിങ്ങളുടെ പിതാവിൻ്റെയും സഹോദരൻ്റെയും പിന്തുണയോടും അനുഗ്രഹത്തോടും കൂടി, ഇത് വായിച്ചു മനസിലാക്കേണ്ടതുണ്ട് .സിനിമ, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, എന്നെപ്പോലുള്ള ആളുകൾക്ക് അതിജീവനത്തിനായുള്ള പോരാട്ടമാണ് -വ്യവസായത്തിൽ യാതൊരു ബന്ധവുമില്ലാത്ത സ്വയം നിർമ്മിച്ച ഒരു സ്ത്രീയും ഇന്ന് ഞാൻ വഹിക്കുന്ന സ്ഥാനത്തേക് പോകാൻ പാടുപെടേണ്ടി വന്ന ഒരാളുമാണ്. എന്നെ അറിയുന്ന എല്ലാവർക്കും ഇത് രഹസ്യമല്ല,മറിച്ച് പ്രേക്ഷകരുടെയും എൻ്റെ സിനിമാ സാഹോദര്യത്തിൻ്റെയും നല്ല മനസ്സോടെയാണ് ഞാൻ ഇത് കടപ്പെട്ടിരിക്കുന്നു.
രണ്ട് വർഷമായി നോ ഒബ്ജക്ഷൻ ഓർഡർ നു വേണ്ടി പോരാടുകയായിരുന്നു താനെന്നും .രണ്ട് വർഷം അനുവാദത്തിനായി കാത്തിരുന്നു അതിനു ശേഷം ടീം ഉപേക്ഷിച്ചു .ഡോക്ക്യൂമെന്ററി വീണ്ടും എഡിറ്റ് ചെയ്യാനും
നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടാനും തീരുമാനിച്ചു .നാനും റൗഡി താൻ എന്ന സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ ധനുഷ് വിസമ്മതിച്ചതിനെ തുടർന്നാണ് ഇത്തരം ഒരു തീരുമാനം താൻ എടുത്തതെന്നും നയൻതാര വ്യക്തമാക്കിയിരുന്നു .











