പൃഥ്വിരാജിന്റെ പേര് ഷൂട്ടിംഗിന്റെ തലേദിവസമാണ് പുറത്തുവിട്ടത്! ആ വൈരാഗ്യം അവർ മനസിൽ വെച്ചിരുന്നു, വിനയൻ

മലയാള സിനിമ കരിയർ ലോകത്ത് ഒരുപാട് വെല്ലുവിളികൾ സ്വീകരിച്ചിരുന്ന നടനാണ് പൃഥ്വിരാജ്, ഇപ്പോൾ നടനെ കുറിച്ച് സംവിധായകൻ വിനയൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഒരു സമയത്ത് വിലക്കും അവസരങ്ങൾ നിഷേധിക്കലും നേരിട്ട ഒരു കാലഘട്ടം പൃഥ്വിരാജിനുണ്ടായിരുന്നു. ആ സമയത്ത് നടനൊപ്പം നിന്ന സംവിധായകൻ ആയിരുന്നു വിനയൻ. വിനയനോടുള്ള നന്ദിയും ബഹുമാനവും പ്രകടമാക്കി മല്ലിക സുകുമാരൻ അടുത്തിടെ സംസാരിക്കുകയുണ്ടായി.ഇപ്പോൾ അതേകുറിച്ചാണ് വിനയനും പറയുന്നത്. മല്ലികച്ചേച്ചി എന്നേപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി.

ചേച്ചി പറഞ്ഞതിൽ ഒരു സിനിമയുടെ പേര് മാറിപ്പോയിട്ടുണ്ട്. പൃഥ്വിരാജിന്റെ വിലക്കു തീർക്കാൻ എടുത്ത ചിത്രം ‘സത്യമല്ല’ ,’അത്ഭുതദ്വീപ്’ ആണ്.ചിത്രത്തിലെ നടൻ ഗിന്നസ് പക്രു ആയിരുന്നു. പക്രു ആണ് ആ സിനിമയിലെ നായകൻ എന്ന് അനൗൺസ് ചെയ്തു കൊണ്ട് ബാക്കി എല്ലാ നടീനടൻമാരുമായും എഗ്രിമെന്റ് ഇട്ടശേഷം ഷൂട്ടിംഗിന്റെ തലേ ദിവസമാണ് പൃഥ്വിരാജിന്റെ പേര് ഞാൻ വെളിയിൽ വിട്ടത്.ബാക്കി എല്ലാവരുമായി എഗ്രിമെന്റ് ഉള്ളതുകൊണ്ട് എന്നോടെതിർക്കാൻ സംഘടനാ നേതാക്കൾ അന്നു തയ്യാറായില്ല.പക്ഷേ അതിന്റെ വൈരാഗ്യം അവർ മനസ്സിൽ കുറിച്ചിരുന്നു പിന്നീടാണല്ലോ അതു പ്രയോഗിച്ചത് വിനയൻ പറഞ്ഞു.

കുറേ ചിത്രങ്ങൾ വിലക്കിന്റെ പേരിൽ അന്ന് പൃഥ്വിരാജിനു പോയെങ്കിലും അത്ഭുതദ്വീപോടെ ആ വിലക്ക് പൊളിച്ചടുക്കി. യഥാർത്ഥത്തിൽ അന്നാണ് എഗ്രിമെന്റിന്റെ വില മനസ്സിലായത്. എന്നാൽ ആ എഗ്രിമെന്റി വരുന്നതിനെതിരെ താര സംഘടനയും അവരോടൊപ്പമുള്ള ചില സംവിധായകരും സമരം പ്രഖ്യാപിച്ചപ്പോൾ അതിനെ ചെറുത്തു തോൽപ്പിച്ചു കൊണ്ട് ‘സത്യം’ എന്ന സിനിമ ചെയ്തത് , ഞാനും പൃഥ്വിരാജും തിലകൻ ചേട്ടനും ലാലു അലക്സും ക്യാപ്റ്റൻ രാജുവും ബാബുരാജും സുരേഷ്കൃഷ്ണയും ചേർന്നായിരുന്നു സിനിമ ചെയ്യ്തത്. സത്യത്തിൽ മലയാള സിനിമയിലെ ഇത്തരം ചരിത്ര സത്യങ്ങളെ തമസ്കരിക്കാനാണല്ലോ നമ്മുടെ സിനിമാ പ്രമുഖർക്കു താല്പ്പര്യം. മല്ലികച്ചേച്ചി ഇത്രയും പറഞ്ഞതു കൊണ്ട് ഇതിപ്പോ ഓർത്തെന്നു മാത്രം.മല്ലികച്ചേച്ചി നന്ദി വിനയൻ പറഞ്ഞു.