
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് നാളെ തിയേറ്ററുകളിലെത്തുകയാണ്. ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണിത്. തങ്ങളുടെ പ്രിയപ്പെട്ട താരം ആദ്യമായി സംവിധാനം ചെയ്ത് ഒരുക്കുന്ന ചിത്രം എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷയാണ് ഒരോ ആരാധകനുമുള്ളത്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിത്രം 300 വർഷം മുൻപുള്ള ഒരു ഭൂതത്തിന്റെ കഥ യാണ് എന്ന് വർത്തകൾ പറയുന്നു .ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാകും എന്നതിൽ സംശയമില്ല .
3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസിന് മൂന്നോടിയായി ഇന്നലെ ചെന്നൈയില് പ്രിവ്യൂ നടന്നു. നടി രോഹിണി, വിജയ് സേതുപതി, മണി രത്നം, പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ തുടങ്ങി നിരവധി പേർ ചിത്രം കാണാൻ എത്തിയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് എല്ലാവരും പറഞ്ഞത്.
ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയും കാലം അഭിനയം കൊണ്ട് ഏവരെയും ത്രസിപ്പിച്ച ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസെന്നും ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് തനിക്കുറപ്പുണ്ടെന്നും മമ്മൂട്ടി കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം ആശംസകൾ നേർന്നത്.
”ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം
സ്വന്തം മമ്മൂട്ടി.” ഇങ്ങേനെയാണ് മോഹൻലാലിൻറെ സ്വന്തം ഇച്ചാക്ക കുറിക്കുന്നത് .











