
തന്റെ ബാല്യകാല പ്രണയിനിയെ നഷ്ടമായതിനെക്കുറിച്ചാണ് വിവേക് ഒബ്റോയ് മനസ് തുറക്കുന്നത്.തനറെ ജീവിതത്തിലെ വലിയ തിരിച്ചടിയായിരുന്നു അത്. താൻ ആദ്യമായി പ്രണയത്തിലാകുന്നത് 13 -ാം വയസിലാണ്. കാമുകിയ്ക്ക് 12 വയസായിരുന്നു. കുട്ടിക്കാലത്തെ പ്രണയങ്ങള്‍ക്ക് പൊതുവെ അല്പ്പായുസായിരിക്കും. എന്നാല്‍ തന്റെ പ്രണയം കാലത്തെ താൻ അതിജീവിച്ചു. 18-ാം വയസിലേക്ക് എത്തുമ്പോഴും വിവേകും, കാമുകിയും സീരിയസ് റിലേഷന്‍ഷിപ്പിലേക്ക് എത്തിയിരുന്നു. തന്റെ ഭാവി അവൾക്കൊപ്പം താൻ കണ്ടിരുന്നു. അവളാണ് എല്ലാം എന്ന് ഞാന്‍ കരുതി. ഒരുമിച്ച് കോളേജില്‍ പോകുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം ഞാന്‍ സ്വപ്നം കണ്ടിരുന്നു.

എന്നാല്‍ പിന്നീടാണ് തന്റെ കാമുകിയ്ക്ക് കാന്‍സര്‍ ആണെന്ന വിവര൦ താൻ അറിയുന്നത്. അവളെ രക്ഷിക്കാന്‍ താനും കുടുംബവും പരമാവധി ശ്രമിച്ചു. പക്ഷെ അവളെ രക്ഷിക്കാന്‍ തനിക്ക് സാധിച്ചില്ല നടൻ പറയുന്നു. ഞങ്ങള്‍ 5-6 കൊല്ലമായി പ്രണയത്തിലായിരുന്നു. അവള്‍ക്ക് രക്താര്‍ബുദമാണെന്നും അവസാന സ്റ്റേജിലാണെന്നും അറിഞ്ഞു. വല്ലാത്തൊരു ഞെട്ടലാണുണ്ടായത്.
![]()
അവള്‍ക്ക് രക്താര്‍ബുദമാണെന്നും അവസാന സ്റ്റേജിലാണെന്നും അറിഞ്ഞു. വല്ലാത്തൊരു ഞെട്ടലാണുണ്ടായത്. ഞങ്ങള്‍ എല്ലാ വിധത്തിലും ശ്രമിച്ചിട്ടും രണ്ട് മാസത്തിനുള്ളില്‍ അവള് പോയി.ഞാൻ ആകെ തകർന്നു പോയി. അവളുടെ മരണം എന്നെ ആഴത്തില്‍ മുറിപ്പെടുത്തി. റോഡിലൂടെ നടന്നു പോകുന്നവരില്‍ പോലും ഞാന്‍ അവളെ കണ്ടു. അവളുടെ ക്രിമേഷന്‍ ഞാനുമുണ്ടായിരുന്നു. എനിക്ക് ക്ലോഷര്‍ കിട്ടിയതാണ്. പക്ഷെ അവള് പോയെന്ന് അംഗീകരിക്കാനായില്ല എനിക്ക് വിവേക് ഒബ്റോയ് പറയുന്നു.












