
സോഷ്യൽ മീഡിയയുടെ താരമാണ് വ്യവസായിയായ ബോബി ചെമ്മണ്ണൂർ. അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും മിക്കപ്പോളും വൈറൽ ആകാറുമുണ്ട്, ചിലപ്പോൾ അദ്ദേഹം പറയുന്ന വാക്കുകൾ അതിര് വിടാറുമുണ്ട്. ഇപ്പോൾ ബോബി ചെമ്മണൂർ നടി ഹണി റോസിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നതും. ഒരു പൊതുവേദിയിൽ വെച്ച് ബോബി ചെമ്മണ്ണൂർ താരത്തിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഹണി റോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയിൽ നിൽക്കുമ്പോഴാണ് ഈ സംഭവം നടന്നത്.

പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു. ഒരു നെക്ലേസ് കഴുത്തിൽ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്ന് കറക്കി. നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ എന്നും മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്നുമായിരുന്നു ബോബി ചെമ്മണ്ണൂർ പറഞ്ഞത്.കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രമായ കുന്തിദേവിയെ ഓർമ വരുമെന്നും ബൊച്ചേ പറഞ്ഞു.

ഈ രണ്ട് പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴി വെച്ചിരുന്നു. ബോബി ചെമ്മണ്ണൂർ ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. സത്പ്രവൃത്തികൾ ചെയ്യുന്നുണ്ട് എന്നതൊക്കെ അംഗീകരിക്കുന്നു. എന്നാൽ ഇതിന്റെ എല്ലാം മറവിൽ നടത്തുന്ന സ്ത്രീ വിരുദ്ധതയും ധ്വയാർത്ഥ പദ പ്രയോഗങ്ങളും അംഗീകരിക്കാൻ കഴിയുന്നതല്ല. ചാരിറ്റി ചെയ്യുന്നത് കൊണ്ട് ഒരു ഹീറോയായി ഇയാളെ അംഗീകരിക്കുന്നവർക്കാണെകിൽ ഇതെല്ലാം ഒരു ഹീറോയുടെ ഹീറോയിസം മാത്രം എന്നാണ് പലരും വിമർശിച്ച് പറഞ്ഞത്. എന്നാൽ എന്തുകൊണ്ടാണ് ഹണി റോസിനെ കുന്തിദേവിയുമായി ഉപമിച്ചത് എന്നതിനുള്ള വിശദീകരണം നൽകിയിരിക്കുകയാണ് ബോച്ചെ.കുന്തിദേവിയുടെ കഥ വായിച്ചാൽ നമുക്ക് അതിൽ അവരെ കുറിച്ചുള്ള വിവരണം കാണാം. അവരുമായി ബന്ധപ്പെട്ട കഥകളും കാണാം. ആ ഒരു തീം എടുത്തിട്ടാണ് ഇവിടെ ഹണി റോസിനെ കുന്തിദേവിയായി ചിത്രീകരിച്ചത്.പക്ഷെ പലരും അത് തെറ്റിദ്ധരിച്ചു എന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്.












