
നടൻ ബാലയെ കുറിച്ചും, സൈബർ ആക്രമണങ്ങളെ കുറിച്ചും, ഗായിക അമൃത് സുരേഷും ,സഹോദരി അഭിരാമിയും ഏഷ്യാനെറ് ന്യുസിന്റെ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ആരെയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അവർ സന്തോഷമായി ജീവിക്കട്ടെ തങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി എന്നുമാണ് അമൃത പറഞ്ഞത്. എല്ലാവരുടെയും സെപ്പറേഷൻ നടക്കുമ്പോൾ ഉണ്ടാകുന്നതുപോലെ ഞങ്ങളുടേതും ഒരു ലീഗൽ എഗ്രിമെന്റിന്റെയാണ് പുറത്ത് നടന്നിരിക്കുന്നത്. അതിലെ ചില റൂൾസ് ആന്റ് റെഗുലേഷൻസിലെ ഒന്നാണ് പരസ്പരം ആരും വന്ന് അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേയ്ക്കരുത്, മീഡിയയിൽ വന്ന് ഒന്നും പറയരുത് എന്നത് അമൃത പറയുന്നു.

അത് ഫോളോ ചെയ്യാനാണ് തീരുമാനം. ഞാനായിട്ട് ഈ വിഷയത്തിൽ സംസാരിച്ചാൽ മകൾ വീണ്ടും ഇതിൽ വലിച്ചിഴയ്ക്കപ്പെടും എന്നറിയാവുന്നതുകൊണ്ട് കഴിയുന്നതും ഞങ്ങൾ അതിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മോൾക്ക് നേരെ വന്ന സൈബർ ആക്രമണം സഹിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ പറഞ്ഞ് പോയത്.
![]()
എന്നാൽ ഇപ്പോഴും ആരെയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ഞാൻ വരുന്നില്ല. അവർ സന്തോഷമായി ജീവിക്കട്ടെ. ഞങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി എന്നാണ് അമൃത പറഞ്ഞത്. മകളെ അമൃത സുരേഷ് കാണാൻ പോലും അനുവദിക്കാതെ പിടിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നാണ് ബാല നിരന്തരമായി അഭിമുഖങ്ങളിലൂടെയും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും പറഞ്ഞിരുന്നത്. എന്നാൽ തനിക്ക് അച്ഛനൊപ്പം കഴിയാനോ അദ്ദേഹത്തെ കാണാനോ താൽപര്യമില്ലെന്ന് മകൾ തന്നെ നേരിട്ട് വീഡിയോയിൽ എത്തി പറഞ്ഞു.












