” ഞാന്‍ ഓലപ്പുരയില്‍ ആണ് ജനിച്ചു വളര്‍ന്നത്” ; ബിനീഷ്

Binesh about his life

‘ഞാന്‍ ഓലപ്പുരയില്‍ ആണ് ജനിച്ചു വളര്‍ന്നത്. അമ്മച്ചിയും ചാണകപ്പുരയിലാണ് ജനിച്ചു വളര്‍ന്നത്. ബിനീഷിന്റെ വാക്കുകളാണ്. പിന്നീട് ഞങ്ങള്‍ സിമന്റ് തറ കണ്ടു. ഷീറ്റ് കണ്ടു, പിന്നെ ഓട് മേഞ്ഞ വീടുകള്‍ അതും ഞങ്ങള്‍ ഉണ്ടാക്കി. പിന്നീട് വാര്‍ക്ക വീടുകള്‍. ആദ്യം കറണ്ടില്ലായിരുന്നു, വിളക്കായിരുന്നു. എന്റെ വീട്ടില്‍ കറന്റ് കിട്ടിയതു ഇപ്പോളും മനസ്സില്‍ ഓര്‍മ്മയുണ്ട്. ആദ്യമായിട്ട് ബള്‍ബ് ഇട്ടപ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.വന്ന വഴി മറക്കാതെയാണ് താരം തൻറെ അമ്മച്ചിയുമായി മുന്നോട്ടു പോകുന്നത് .ദാരിദ്ര്യത്തിൻറെ കയ്പ്പും ചൂടും അറിഞ്ഞ താരത്തിന് കഥകൾ പറയാൻ ഏറെയാണ് .

അങ്ങനെ ദാരിദ്ര്യത്തില്‍ തന്നെ വളര്‍ന്നു. മക്കള്‍ക്ക് കടം വരുത്തിക്കരുതേ എന്നായിരുന്നു അമ്മയുടെ ചിന്ത. ഇന്നുവരെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കടം മേടിക്കാതെ കാര്യങ്ങള്‍ നടത്തി. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മയുടെ മൂത്തമകന്‍ മര പണിക്ക് പോകുമായിരുന്നു. അന്ന് പത്തു രൂപ കിട്ടും. അഞ്ചു രൂപ വണ്ടിക്കാശ് പോകും. ബാക്കി അഞ്ചു രൂപ സൂക്ഷിക്കും. ഒരു പുസ്തകത്തില്‍ ആ പണം എല്ലാം വെയ്ക്കും. അങ്ങനെ 450 രൂപയായി ഒരു വര്‍ഷം.

അത് ഒരു വര്‍ഷം ട്യൂഷന്‍ പഠിക്കുന്ന സ്ഥാപനത്തില്‍ പോയി കെട്ടി വെക്കും. ചോറ്റു പാത്രവും കുടയും ബാഗും എല്ലാം അതില്‍ നിന്നാണ് മേടിച്ചിരുന്നത്. അമ്മയ്ക്ക് ഈ കൂന് വന്നത് അമ്മച്ചിയുടെ കയ്യില്‍ ഒരു മുറം ഉണ്ട്. രാത്രിയില്‍ ഉറങ്ങാതെ ബീഡി തെറുത്തു.അമ്മ ബീഡി തെറുപ്പ് ചെയ്തു. അങ്ങനെ 10 കിലോമീറ്റര്‍ നടന്നു ബിനീഷ് ബീഡി വില്‍ക്കാന്‍ പോകുമായിരുന്നു. അമ്മ ബീഡി തെറുത്തു ഉണ്ടാക്കിയ പറമ്പാണ് ഞങ്ങളുടേത്. പന്ത്രണ്ട് സെന്റും ബീഡി തെറുത്ത് മേടിച്ചതാണ്. അതില്‍ ഒരു ഷെഡ്ഡും വെച്ചു. ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളര്‍ത്തിയുമൊക്കെ അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്പ്പായിരുന്ന വീട്ടില്‍ മുറികള്‍ പടിപടിയായി കൂട്ടിച്ചേര്‍ത്തത്.

അപ്പച്ചന്‍ മത്സ്യ തൊഴിലാളിയായിരുന്നു. സ്വര്‍ണപ്പണിയും ചെയ്തിരുന്നു. ഒരു രൂപ കടം വാങ്ങിയില്ല. ആദ്യ വണ്ടി പോലും കടം ഇല്ലാതെയാണ് മേടിച്ചിരിക്കുന്നത്. അങ്ങനെയാണ് അമ്മച്ചി പഠിപ്പിച്ചിരിക്കുന്നത്. അമ്മയേ കാണുവാന്‍ ഒരുപാട് ഫാന്‍സ് വരും. അമ്മച്ചി അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി ബിസ്‌ക്കറ്റ് മേടിച്ചു വെക്കും. എവിടെപ്പോയാലും അമ്മച്ചീയേ അറിയാത്തവര്‍ ഇല്ല. എല്ലാവരും പറയുന്നത് ഞങ്ങടെ അമ്മച്ചി ആണെന്നാണ്. നിങ്ങളൊക്കെ വെള്ളപ്പൊക്കം കണ്ടത് 2018 അല്ലേ. ഞങ്ങളുടെ ഒക്കെ ജീവിത കാലം മുഴുവന്‍ വെള്ളപ്പൊക്കം ആയിരുന്നു.

നാം ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഒരു തീരുമാനം എടുക്കണം. ഞാന്‍ താഴ്മയുള്ളവന്‍/ താഴ്മയുള്ളവള്‍ ആയിരിക്കും. നിങ്ങള്‍ ഉയര്‍ച്ച തന്നെ പ്രാപിക്കും. ദരിദ്രനെ കുപ്പയില്‍ നിന്ന് ഉയര്‍ത്തുന്ന ഒരു ദൈവമുണ്ട്. ഒരു നിമിഷം കൊണ്ട് നമ്മുടെ ജീവിതം മാറ്റുവാന്‍ ദൈവത്തിനു കഴിയും. 2024 ന്റെ അവസാന നിമിഷവും കലങ്ങിയ ഹൃദയവുമായി ജീവിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ഈ അവസ്ഥയ്ക്കും വ്യത്യാസം വരും. നിങ്ങളുടെ മക്കളുടെ തലയെയും ദൈവം ഉയര്‍ത്തും. നിങ്ങളുടെ 2024 ലെ ദുഃഖങ്ങള്‍ 2025ല്‍ സന്തോഷമായി മാറും. വിലാപങ്ങള്‍ നൃത്തമാകും. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നിങ്ങളുടെ ഭവനത്തില്‍ നിന്ന് ഉണ്ടാവും.’