നീയാണ് എന്റെ വഴിവിളക്കും, എന്റെ ശക്തിയും; പത്താം വിവാഹ വാർഷികദിനത്തിൽ ഭാര്യയെ കുറിച്ച് അനൂപ് മേനോൻ പങ്കുവെച്ച കുറിപ്പ്

പ്രേക്ഷക പ്രിയങ്കരനായ നടൻ അനൂപ് മേനോൻ ഇപ്പോൾ തന്റെ പത്താം വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. എനിക്ക് ഇത്രയും സുന്ദരമായ ഒരു ജീവിതം സമ്മാനിച്ചതിന് നന്ദി. നമ്മൾ ഒരുമിച്ച് നടത്തിയ എല്ലാ വിപ്ലവങ്ങൾക്കും ഇനിയും നടക്കാൻ പോകുന്ന വിപ്ലവങ്ങൾക്കും നമ്മുടെ സുന്ദരമായ ജീവിതത്തിലും നീ എന്റെ ആത്മാവായി ഒപ്പമുണ്ട്. അത് തന്നെയാണ് എന്റെ ശക്തിയും. ഞങ്ങളുടെ ഈ സ്വപ്നതുല്യമായ ജീവിതത്തിന് സാക്ഷ്യം വഹിക്കുന്നതിന് ആമിക്കും മുഴുവൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങൾ നന്ദി പറയുന്നു.

നീയാണ് എന്റെ വഴിവിളക്കും എന്റെ ശക്തിയും എന്നാണ് അനൂപ് മേനോൻ കുറിച്ചത്. 2014 ഡിസംബർ 27നാണ് അനൂപും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭർത്താവ് 2006ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകൾ ആമിയെ സ്വന്തം മകളെപ്പോലെ സംരക്ഷിക്കുന്നതും അനൂപാണ്. പത്തനാപുരത്തെ ഒരു സമ്പന്ന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് ഷേമ അലക്‌സാണ്ടർ.

വിവാഹത്തിന് മുമ്പ് അനൂപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷേമ. അവൾ ഒരുപാട് ദുഖം അനുഭവിച്ചവളാണ്. ആ ദുഖത്തെ എല്ലാം മനോധൈര്യം കൊണ്ട് നേരിട്ടവളാണ്. അവളുടെ ബോൾഡ്നെസും പോസിറ്റിവ് എനർജിയുമാണ് എനിക്ക് ഇഷ്ടപ്പെട്ടത് എന്നാണ് മുമ്പൊരിക്കൽ ഭാര്യയെ കുറിച്ച് അനൂപ് പറഞ്ഞിരുന്നത്.