
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്.ബോക്സ് ഓഫീസില്‍ 50 കോടിയും പിന്നിട്ട് വന്‍ സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുന്ന ഉണ്ണി മുകുന്ദന് ചിത്രം ‘മാര്‍ക്കോ’ഇപ്പോൾ കേരളത്തില്‍ മാത്രമല്ല, ഹിന്ദിയിലും ചര്‍ച്ചയാകുകയാണ് . ഹിന്ദിയില്‍ 140 ഷോകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് വ്യക്തമായിരിക്കുകയാണ് സംവിധായകന് ഹനീഫ് അദേനി. മാര്‍ക്കോ 2 തീര്‍ച്ചയായും ഉണ്ടാകും. പക്ഷേ ഉടനേ ഇല്ല. ഇപ്പോള്‍ കിട്ടിയ പ്രേക്ഷക സ്വീകാര്യത അനുസരിച്ച് വലിയൊരു ക്യാന്‍വാസില്‍ വലിയൊരു സിനിമയായി വലിയ വയലന്‍സോടെ വരും എന്നാണ് സംവിധായകൻ പറയുന്നത്.
![]()
അതേസമയം ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയായി എത്തിയ ചിത്രം, മലയാളത്തില്‍ ഇന്നേ വരെ എത്തിയ ഒരു സിനിമയ്ക്കും നല്കാനാവാത്ത എക്സ്പീരിയന്‍സ് ആണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് മാര്‍ക്കോ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആക്ഷന്‍ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്.












