
മോഹൻലാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് തുടരും . നായകൻ മോഹൻലാല്‍ തുടരും സിനിമയെ കുറിച്ച് പങ്കുവെച്ച പ്രതീക്ഷകളാണ് നിലവില്‍ ചര്‍ച്ചയായിരിക്കുന്നത്. രസകരമായ ഒരു ചിത്രമാണ്. ഇത് ഇമോഷണല്‍ ചിത്രം ആയിരിക്കും. ഇത് ശരിക്കും ഫാമിലി ചിത്രമായിരിക്കും.തുടരും എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് ആണ് ശോഭന നടത്തിയിരിക്കുന്നത്. ശോഭനയുമായി വീണ്ടും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചതില്‍ താൻ വലിയ സന്തോഷത്തിലാണെന്നും മോഹൻലാല്‍ വ്യക്തമാക്കുന്നു.

സംവിധാനം നിര്‍വഹിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

നാടോടിക്കാറ്റ് ചിത്രത്തിലെ അതേ വൈബ് ആണ് പുതിയ ചിത്രത്തിലും മുഖമുദ്രയാകുന്നത് .താരങ്ങൾ ഇരുവരും ഒന്നിച്ചുള്ള സ്റ്റിൽ, ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു .ആരാധകരുടെ മനസ്സിൽ ഇന്നും നിത്യ ഹരിതമായി നിൽക്കുന്ന ചിത്രമാണ് നാടോടിക്കാറ്റും അതിലെ മോഹൻലാലും ശോഭനയും .രജപുത്ര നിര്‍മിക്കുന്ന ഒരു മോഹൻലാല്‍ ചിത്രമാണ് തുടരും. മലയാള മോഹൻലാല്‍ നായകനാകുമ്പോള്‍ കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള തുടരും സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.











