
മാർക്കോ’ സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രതികരണങ്ങൾ ഇതിനു മുമ്പ് ഒരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ. ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുകയാണെന്നും രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഉണ്ണി മുകുന്ദനാൽ താൻ കൊല്ലപ്പെടില്ല എന്നാണ് തന്റെ വിശ്വാസമെന്നും നടനെ ടാഗ് ചെയ്ത് വർമ പറഞ്ഞു.ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച ചിത്രമായി മാർക്കോ മാറിക്കഴിഞ്ഞു .ഉണ്ണി മുകുന്ദൻ എന്ന താരത്തെ ആവാഹിച്ച് നിർമിച്ച ചിത്രം.
മാർക്കോ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലക്ക് ചലനങ്ങൾ സൃഷ്ടിച്ച താരം .ഒറ്റയാൻ പോരാട്ടത്തിലൂടെ ഉണ്ണി മുകുന്ദൻ തൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിനു സ്ഥാനം നൽകി .ചലച്ചിത്ര മേഖലയിൽ ഒരു നാഴികക്കല്ല് കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ .
വിദേശത്തും പ്രദർശനം വിജയകരമായി തന്നെ മുന്നോട്ടു പോകുന്നത് ,പ്രവാസി മലയാളികൾക്കും മാർക്കോ എന്ന ചിത്രം അന്യമാകുന്നില്ല എന്ന് ഉറപ്പാക്കുന്നു .
ആദ്യദിനം 34 തിയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. പലയിടങ്ങളിലും ചിത്രത്തിന് അധിക ഷോകളുമുണ്ടായി. നിലവിൽ 350 തിയറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു പിന്നാലെ ഹിന്ദിയിൽ 34 സ്ക്രീനുകളില്‍ നിന്നുമാണ് 350 സ്ക്രീനുകളിലേക്ക് ചിത്രം മാറിയത്.











