ഗിന്നസ് റെക്കോർഡിന്റെ പേരിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം! ഗിന്നസ് ബുക്കിൽ കയറികൂടിയാൽ സാമ്പത്തിക ലാഭം ഉണ്ടകുമെന്നാണ് പലരുടെയും വിചാരം, ഗിന്നസ് പക്രു

കഴിഞ്ഞ ദിവസം കലൂർ ജവഹർലാൽ നെഹ്റു സ്​റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡായി സംഘടിപ്പിച്ച നൃത്തപരിപാടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഗിന്നസ് പക്രു. ഗിന്നസ് ബുക്കിൽ കയറിക്കഴിഞ്ഞാൽ പിന്നെ സാമ്പത്തിക ലാഭമുണ്ടെന്നാണ് പലരുടെയും വിചാരം. ഇക്കാര്യം തന്നോട് തന്നെ പലരും ചോദിക്കാറുണ്ട്. എന്നാൽ ഗിന്നസ് റെക്കോഡ് കിട്ടിയത് കൊണ്ട് സാമ്പത്തിക ലാഭമില്ല. ഗിന്നസ് റെക്കോഡിന്‍റെ പേരിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഗിന്നസ് പക്രു ആവശ്യപ്പെട്ടു.

എന്നാൽ ഗിന്നസ് റെക്കോഡ് കിട്ടിയത് കൊണ്ട് സാമ്പത്തിക ലാഭങ്ങൾ ഒന്നുംതന്നെയില്ല. ഈ കാര്യങ്ങൾ അറിയാവുന്ന പലരും തട്ടിപ്പിൽ പെടാറുണ്ട്. ഗിന്നസ് റെക്കോഡിനായി പണം കൊടുത്ത പലരും ചതിക്കപ്പെടാറുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ആയിരിക്കും പലർക്കും ലഭിച്ചിട്ടുള്ളത്.ഈ ഗിന്നസ് റെക്കോഡ് നേടുക അത്ര എളുപ്പമുള്ള കാര്യമല്ല.


ഗിന്നസ് റെക്കോഡുകൾ ഒരു ക്രെഡിറ്റ് മാത്രമാണ്. അതുകൊണ്ട് യാതൊരു ഗുണമില്ല. റെക്കോഡുകൾ ബ്രേക്ക് ചെയ്യപ്പെടാനുള്ളത്. ഒരു സർട്ടിഫിക്കറ്റ് ആയി കൈയിൽവെക്കാം എന്നത് മാത്രമാണ് റെക്കോഡ് എന്നും ഗിന്നസ് പക്രു പറഞ്ഞു. കലൂർ ജവഹർലാൽ നെഹ്റു സ്​റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡായി സംഘടിപ്പിച്ച നൃത്തപരിപാടിയെ കുറിച്ച് നടൻ പറയുന്നത് ആൾക്കൂട്ടത്തിന്‍റെ പരിപാടി സംഘടിപ്പിക്കുമ്പോൾ ആവശ്യമായ മുൻകരുതൽ വേണമായിരുന്നു എന്നാണ്.സുരക്ഷാവീഴ്ച സംഭവിക്കുന്നത് നിർഭാഗ്യകരമാണ് ഗിന്നസ് പക്രു പറയുന്നു.