ഗിന്നസ് റെക്കോർഡിൻറെ തിളക്കത്തിൽ താരം ദിവ്യ ഉണ്ണി

Divya Unni won Guinness Record

ആരാധകർക്ക് മുന്നിൽ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സിനിമ താരവും നർത്തകിയുമായ താരം ദിവ്യ ഉണ്ണി .ഒരു നീണ്ട കാലയളവ് തന്നെ മലയാള ചലച്ചിത്ര മേഖലയിൽ നിന്നും താരം എടുത്തിരുന്നു .ഇപ്പോഴിതാ അതിനൊക്കെ മറുപടിയായി എത്തിയിക്കുകയാണ് താരം .12000 ത്തോളം ഭരതനാട്യം നർത്തകിമാരാണ് ദിവ്യ ഉണ്ണിയോടൊപ്പം ചുവടുവച്ചത് .സിനിമ സീരിയൽ മേഖലയിൽ നിന്നുംമുള്ള നിരവധി താരങ്ങൾ അണിനിരന്ന മുഹൂർത്തം വൻ വിജയമായി തീർന്നു .ഇപ്പോഴിതാ താരം ഗിന്നസ് റെക്കോർഡിൽ ഇടം നേടിയതിൻറെ സന്തോഷത്തിലാണ് .

മൃദഗ നാദം എന്ന പേരിൽ ഒരുങ്ങിയ പരിപാടി ഏറെ നാളത്തെ പ്രയത്നത്തിൻറെ വിജയമായി .ഇതിനു വേണ്ടി 12500 ൽ പരം സിൽക്ക് സാരികളാണ് കല്യാൺ സിൽക്‌സും ടീമും ചേർന്ന് നെയ്തു എടുത്തത് . കല്യാൺ സിൽക്‌സ് ഒരുക്കിയ കരിനീല കസവു സാരി അണിഞ്ഞാണ് മൃദഗ നാദം എന്ന പ്രോഗ്രാമിന് താരങ്ങൾ എത്തിച്ചേർന്നത് .സിനിമ സീരിയൽ താരം ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി ,സീരിയൽ താരം ദേവി ചന്ദന എന്നിവരടങ്ങുന്ന ഒരു വലിയ താര നിര തന്നെയാണ് ഷോയിൽ പങ്കുചേർന്നത് .

നിലവിൽ ഇതുവരെ 10176 പേർ അണിനിരന്ന നൃത്തത്തിൻറെ റെക്കോർഡാണ് ദിവ്യ ഉണ്ണിയും താരങ്ങളും മറികടന്നത് .ഒരേസമയം 12000 പേരാണ് ഭരതനാട്യം ചെയ്തത്. കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും മൃദം​ഗനാദം ഭരതനാട്യത്തിൽ പങ്കാളികളായി. മൃദം​ഗനാദത്തിനായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ​ഗാനം എഴുതിയത്. ദീപാങ്കുരന്‍ സംഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് അനൂപ് ശങ്കറാണ്. ഭ​ഗവാൻ ശിവന്റെ താണ്ടവത്തെ വർണിക്കുന്ന ​ഗാനമാണിത്.