നടൻ വിജയ് യെ കാണാൻ ആരാധകൻ കാൽനടയായി ചെന്നൈയിലേക്ക്

Vijay Fan

നടൻ വിജയ് യെ കാണാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ കാൽനടയായി ചെന്നൈയിലേക്ക് .അമ്മയുടെയും അച്ഛൻറെയും അനുഗ്രഹം വാങ്ങിയാണ് താൻ പുറപ്പെട്ടത് എന്നും ആരാധകൻ പങ്കുവക്കുന്നു .വിജയ് യെ കാണാനുള്ള അതിയായ മോഹം ആരാധകൻ അറിയിക്കുന്നുണ്ട് .പലവട്ടം അവസരം ഒരുങ്ങിയെങ്കിലും താരത്തെ കാണാൻ കഴിഞ്ഞിരുന്നില്ല .അതിനാലാണ് താൻ ഇപ്പോൾ ഈ ഉദ്യമത്തിന് പുറപ്പെട്ടിരിക്കുന്നത് എന്നും വ്യക്തമാക്കുന്നു .

രാവിലെ അഞ്ചരക്കാണ് ഇയാൾ യാത്ര തുടങ്ങിയത്. വിജയ്‌യുടെ കടുത്ത ആരാധകനായ ഉണ്ണിക്കണ്ണൻ ആണ് ഇന്ന് മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് .പുലർച്ചെ യാത്ര തിരിച്ച ഉണ്ണിക്കണ്ണന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. ഇന്നിതാ വിജയിയെ കാണാൻ ഒരു പരിശ്രമം കൂടി നടത്തുകയാണ് ഉണ്ണിക്കണ്ണൻ. മം​ഗലം ഡാം സ്വദേശിയായ ഇയാൾ വീട്ടിൽ നിന്നും കാൽനടയായിട്ടാണ് വിജയിയെ കാണാൻ പോകുന്നത്.

ചെന്നൈ വരെ നീളും ഈ യാത്ര. അടുത്തിടെ വിജയിയുടെ വീടിന് മുന്നിൽ മണിക്കൂറുകളോളം നിന്ന ഉണ്ണിക്കണ്ണന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.ഉണ്ണിക്കണ്ണൻ കാൽനടയായി യാത്ര തിരിച്ചിരിക്കുന്നതാണ് ഏറെ വ്യത്യസ്തമായ വാർത്തയായി മാറിയിരിക്കുന്നത് .