തൻറെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

Keerthi Suresh About Her Love Story
Keerthi Suresh About Her Love Story

താരം വിജയ് ,ശിവകാർത്തികേയൻ എന്നിവരടക്കം ഉൾപ്പെടുന്ന താര നിരകൾക്ക് ഒപ്പം വേഷമിട്ട നായികയാണ് കീർത്തി സുരേഷ് .കീർത്തി സുരേഷിൻറെ ക്യൂട്ട്നെസ്സ് ആണ് താരത്തെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തയാക്കുന്നത് . നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് കീർത്തി വിവാഹിതയായത് .ബിസ്സിനസ്സ് ഐക്കൺ ആൻറണി തട്ടിൽ ആണ് കീർത്തി സുരേഷിൻറെ പാർട്ണർ .കീർത്തി സുരേഷിൻെയും ആൻറണി തട്ടിലിൻറെയും വിവാഹം വലിയ ആഡംബരങ്ങൾ ഇല്ലാതെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങുന്ന ചടങ്ങായി ,ഗോവയിൽ വെച്ചായിരുന്നു നടന്നത് .

ഇപ്പോഴിതാ താരം ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് .സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഓർക്കുട്ടിൽ സന്ദേശം അയച്ചാണ് കീർത്തിയും ആന്റണിയും തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്ന് താരം പറയുന്നു .പിന്നീട് ഇരുവരും കൂടുതൽ ഒന്നിക്കുകയായിരുന്നു . പ്രണയം വിവാഹത്തിലേക്ക് എത്തുന്നതുവരെ ഇരുവരും വാർത്തകൾ ആരാധകരെ അറിയിച്ചിരുന്നില്ല .ഇത് രഹസ്യമായി കാത്തുസൂക്ഷിക്കുവാൻ ആന്റണിയും കീർത്തിയും വളരെ അധികം ശ്രദ്ധിച്ചിരുന്നു .

അടുത്ത സുഹൃത്തുക്കൾക്ക് മാത്രം ഇതേകുറിച്ച് അറിവുണ്ടായിരുന്നുള്ളു , താരം വിജയ് ,സാമന്ത ,ഐശ്വര്യ ലക്ഷ്മി എന്നിവരടങ്ങുന്ന സുഹൃത്തുകൾക്ക് മാത്രമേ കീർത്തിയുടെ ഈ രഹസ്യം അറിഞ്ഞിരുന്നുള്ളു .ആൻറണി തട്ടിൽ സോഷ്യൽ മീഡിയയിൽ വളരെ ഷൈ ആയ ആളാണ് .അതുകൊണ്ട് തന്നെയാണ് ഇരുവരുടെയും പ്രണയം ഇതുവരെ രഹസ്യമായി ഇരുന്നതും എന്നും താരം തുറന്നു പറയുന്നു .

കുറച്ച് കാലം ഇരുവരും ലോങ്ങ് ഡിസ്ടൻസ് റിലേഷൻഷിപിൽ തന്നെയായിരുന്നു .അന്ന് ആന്റണി ഖത്തറിൽ വർക് ചെയ്യുകയായിരുന്നു .ആന്റണിയും ഞാനും തമ്മിൽ ഏഴു വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത് .ഇരുവർക്കും ഒപ്പം എപ്പോഴും ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടാകും .ഞങ്ങൾക്ക് ഇഷ്ടവും അതുതന്നെയാണ് .കപ്പിൾ ട്രിപ്പിനെക്കാൾ ഞങ്ങൾ എൻജോയ് ചെയ്യുന്നതും സുഹൃത്തുക്കളോട് ഒപ്പം ഉള്ള യാത്രകളാണ് എന്നും താരം പങ്കുവെക്കുന്നത് .