
മലയാള സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ ചെയ്യ്ത സംവിധയകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ സംവിധായകൻ നടി മഞ്ജുവാര്യരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധേയം ആകുന്നത്. മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മഞ്ജുവാര്യർ, കരിയറിന്റെ തുടക്കത്തിൽ തന്നെ നല്ല ശക്തമായ കഥപാത്രങ്ങൾ ആയിരുന്നു മഞ്ജുവിനെ തേടി എത്തിയിട്ടുള്ളത്. മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രം തൂവൽ കൊട്ടാരം, ഈ ചിത്രത്തിൽ നടി സുകന്യയുമായി മഞ്ജുവിന്റെ ഒരു ഡാൻസ് മത്സര സീൻ ഉണ്ട്. സത്യൻ അന്തിക്കാട് പറയുന്നു.

കലാക്ഷേത്രത്തിൽ നിന്നും സ്വർണ്ണ മെഡൽ വാങ്ങിയ സുകന്യേക്കാൾ കൂടുതൽ ഡാൻസ് പെർഫോ൦ ചെയ്യ്തു മഞ്ജു, അത് കണ്ടപ്പോൾ ഞാൻ മഞ്ജുവിനോട് പറഞ്ഞു കൂടുതൽ നന്നായി ഡാൻസ് ചെയേണ്ട എന്ന് കാരണം ഈ സിനിമയിൽ മഞ്ജുവിന്റെ കഥാപാത്രം തോൽക്കേണ്ട കഥാപാത്രമാണ്, സത്യത്തിൽ അന്നൊരു കാര്യം തനിക്ക് മനസിലായി അഭിനയത്തിൽ ആയാലും, നൃത്തത്തിൽ ആയാലും വാശി കയറിയാൽ മഞ്ജുവിനെ തോല്പിയ്ക്കാൻ ആർക്കും കഴിയില്ല എന്ന്, സത്യൻ അന്തിക്കാട് പറയുന്നു.

അതുപോലെ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയാണ് തൂവൽ കൊട്ടാരം, എന്നാൽ ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയം ആ സെറ്റിൽ ഉള്ളവരെയെല്ലാം അത്ഭുതപെടുത്തിയിരുന്നു, അത്രക്ക് അനായാസമായിരുന്നു മഞ്ജുവിന്റെ ആ സിനിമയിലെ അഭിനയം സത്യൻ അന്തിക്കാട് പറയുന്നു.












