
സിനിമ മേഖലയിൽ നിന്നും പുറത്ത് പോകാൻ ഒരുങ്ങി നിത്യാമേനോൻ.നിരവധി ചിത്രങ്ങൾ മനോഹരമാക്കിയ താരമാണ് നിത്യ മേനോൻ.മലയാള ചലച്ചിത്ര മേഖലയിൽ നിന്നും കൃത്യമായ ഇടവേളകൾ എടുക്കുമെങ്കിലും ഇതാദ്യമായാണ് ചലച്ചിത്ര മേഖലയിൽ നിന്നും പുറത്ത് പോകാൻ താൻ ആഗ്രഹിക്കുന്നുവെന്ന്
താരം വ്യക്തമാക്കുന്നത്.ജയം രവി നായകനാകുന്ന ചിത്രം കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിൽ നിത്യ മേനോൻ തന്നെയാണ് നായികയായി എത്തുന്നത് .
ഇപ്പോഴിതാ താരം സിനിമ മേഖലയിൽ നിന്നും മാറി നിൽക്കാൻ താല്പര്യപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു. സിനിമ വിട്ട് പോകാൻ ഇപ്പോൾ പോലും തയ്യാറാണ്. പണമുണ്ടെങ്കിൽ എല്ലാ തിരക്കുകളിൽ നിന്നും മാറി സ്വസ്ഥ ജീവിതം നയിക്കാനാണ് ഇഷ്ടം എന്നും താരം വ്യക്തമാക്കുന്നു. എന്നാൽ സിനിമ താൻ തേടിപ്പോകാതെ തനിക്ക് ദൈവം തന്നതാണ്. ഈ ആത്മസംഘർഷങ്ങൾ തന്റെയുളളിലുണ്ടെന്നും നിത്യ മേനോൻ വ്യക്തമാക്കി. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നിത്യ പങ്കുവെച്ചു.

സിനിമ തനിക്ക് ഇഷ്ടപെട്ട പ്രൊഫഷനല്ലെന്നും സാധാരണ ജീവിതം നയിക്കാനാണ് തനിക്ക് താൽപര്യമെന്നും നിത്യാമേനോൻ വ്യക്തമാക്കി . ഒരു ഓപ്ഷൻ ലഭിച്ചാൽ അഭിനയം നിർത്തുമെന്നും നിത്യ മേനോൻ പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അഭിനയജീവിതത്തെക്കുറിച്ച് നിത്യ മേനോന്‍ മനസുതുറന്നത്. തനിക്ക് ഒരു സാധാരണജീവിതം നയിക്കാനാണ് ആഗ്രഹമെന്നും നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് കരുതിയതെന്നും നിത്യ മേനോന്‍ പറഞ്ഞു.
‘സിനിമ ഞാന്‍ ഇഷ്ടം കൊണ്ട് തിരഞ്ഞെടുത്ത തൊഴിലിടമല്ല. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാന്‍ ആരംഭിച്ചത് സിനിമയിലെത്തിയതിന് ശേഷമാണ്. എന്‍റെ അച്ഛന്‍ അജ്ഞേയവാദിയാണ്. ഞാനും അങ്ങനെയായിരുന്നു. എന്നാല്‍ സിനിമ പ്രഫഷനായി തിരഞ്ഞെടുത്തതിന് ശേഷം എനിക്ക് തോന്നിയിട്ടുണ്ട്, എനിക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത എന്തോ ഒരു ശക്തിയാണ് എന്നെ മുന്നോട്ടുനയിക്കുന്നതെന്ന്. അഭിനയം എനിക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്. എന്തെങ്കിലും ഒരു ഓപ്ഷന്‍ കിട്ടിയാല്‍ ഞാന്‍ അഭിനയം നിര്‍ത്തും’ നിത്യ മേനോന്‍ പറഞ്ഞു.
‘ഇതുചിലപ്പോള്‍ നന്ദികെട്ട ഒരു പ്രസ്താവനയായി തോന്നിയേക്കാം. എന്‍റെ വ്യക്തിത്വത്തില്‍ നിന്ന് ഈ ജോലി എന്നെ വല്ലാതെ അകറ്റി. എനിക്കൊരു സാധാരണജീവിതം നയിക്കാനാണ് ആഗ്രഹം. എനിക്കൊരു പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. കാരണം എനിക്ക് യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. എനിക്ക് നടക്കാൻ പോകാനും പാർക്കിൽ പോകാനും ഒക്കെ ഇഷ്ടമാണ്. പക്ഷെ അങ്ങനെ ഒരു ലൈഫ് ഇപ്പോൾ സംഭവിക്കുന്നില്ല. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് കരുതിയത്. എന്നാൽ ആ സമയത്താണ് കൃത്യമായി എനിക്ക് നാഷണൽ അവാർഡ് കിട്ടുന്നത്. അത് ദൈവത്തിന്റെ തീരുമാനമാകാം’, നിത്യ മേനോൻ പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ ഭാര്യ കിരുതിക സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതലിക്ക നേരമില്ലൈ. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ വെച്ച് അസിസ്റ്റന്റ് ഷേക്ക് ഹാന്ഡിന് കൈ നീട്ടിയപ്പോൾ കോവിഡ് പറഞ്ഞു നിരസിച്ചതും എന്നാൽ അതെ വേദിയിൽ നടന്മാരായ വിനയ് റായിയെയും ജയം രവിയേയും കണ്ടപ്പോൾ ആലിംഗനം ചെയ്തതും നടിക്കെതിരെ വിവാദമായിട്ടുണ്ട് . നദി പക്ഷാഭേദം കട്ടി എന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത് .











