ദൈവം എന്ന് പറയുന്നത് ഒരു പവർ ആണ്! ഞാൻ വിചാരിക്കുന്നതിനപ്പുറം എനിക്ക് നൽകിയിട്ടുണ്ട്, സുജാത

പ്രേക്ഷക പ്രിയങ്കരിയായ ഗായിക ആണ് സുജാത മോഹൻ, ചെറുപ്രായത്തില്‍ത്തന്നെ മലയാള സിനിമകളിൽ പാടിത്തുടങ്ങിയതാണ് സുജാത. മധുരമായ പാട്ടിനൊപ്പംതന്നെ, സുജാതയുടെ മുഖത്തെ ചിരിയും ആളുകള്‍ക്ക് വലിയൊരു പോസിറ്റീവ് എനർജിയാണ് നൽകുന്നത്, ഇപ്പോഴിതാ താൻ ജീവിതത്തിൽ നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് സുജാത. തന്റെ ശബ്ദത്തിന് ഒരുപാട് പ്രശ്നങ്ങൾ നേരിട്ട സമയമുണ്ടായിരുന്നു. ദൈവം എന്നത് പവറാണെന്ന് ഞാൻ വിശ്വസിക്കുന്നു.ആ പവറാണ് നമ്മളെ കൊണ്ട് നടക്കുന്നത് ഗായിക പറയുന്നു.

എന്റെ ജീവിതത്തിൽ അങ്ങനെയാണ് നടന്നത്. ഞാൻ വിചാരിക്കുന്നതിനപ്പുറം നല്ലത് തന്നിട്ടുണ്ട്. കുറെ സങ്കടങ്ങളും തന്നിട്ടുണ്ട്. പക്ഷെ ആ സങ്കടത്തിന്റെ അറ്റത്ത് നല്ലൊരു കാര്യം തരും. ഇതുവരെയും ഞാൻ അധികം ഇക്കാര്യം പറഞ്ഞിട്ടില്ല സുജാത പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പറയുന്നത്. എന്റെ ശബ്ദത്തിന് വലിയ പ്രശ്മുണ്ടായിരുന്നു. മൂന്ന് വർഷം സംസാരിക്കാൻ പോലും പ്രശ്നമായിരുന്നു.അന്ന്  ശ്വേത കരിയറിലേക്ക് വന്ന സമയാണ്.

ശ്വേതക്ക് കുഞ്ഞുണ്ടായ സമയം. അവൾക്കെന്നെ ആവശ്യമായിരുന്നു. പ്രോ​ഗ്രാമുകളൊന്നും എടുക്കാൻ പറ്റിയില്ല. പിന്നെ അതിന് വേണ്ടി ഞാൻ ഒരുപാട് വർക്ക് ചെയ്തു. ഇപ്പോൾ റെക്കോഡിം​ഗ്സ് പാടാൻ വരെയായി. ആ സമയത്ത് ശ്വേതയ്ക്ക് ആവശ്യമായ കാര്യങ്ങൾ ദെെവം നടത്തിക്കൊടുത്തു. ഈശ്വരൻ ബാലൻസിം​ഗാണെന്ന്  അന്ന് ശ്വേത പറഞ്ഞു. നല്ല എന്തെങ്കിലും തരുമ്പോൾ ഇപ്പുറത്ത് ചെറിയൊരു കാര്യം ദൈവം താഴ്ത്തി തരും. എങ്കിലും തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ് സുജാത പറയുന്നു,