ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം വീണ്ടുമൊരു ദാമ്പത്യം ആലോചനയിൽ പോലും ഉണ്ടായിരുന്നില്ല; അഞ്ജലി നായർ

തന്റെ പുനര്‍വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി അഞ്ജലി നായർ. വനിതക്ക് നൽകിയ അഭിമുഖ്ത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തുന്നത്.ആദ്യ വിവാഹം വേര്‍പിരിഞ്ഞതിന് ശേഷം വീണ്ടുമൊരു ദാമ്പത്യം ആലോചനയില്‍ പോലുമില്ലായിരുന്നു. ജിബൂട്ടി എന്ന ചിത്രം പലതിന്റെയും തുടക്കമായിരുന്നു. കോവിഡിനെ മുൻപാണ് അങ്ങനൊരു ഓഫ്ഫർ എത്തിയത്. മോളുടെ ബര്‍ത് ഡേ വരുന്നതു കൊണ്ട് 15 ദിവസത്തെ ഷൂട്ടിങ്ങിന് വേണ്ടി മകളുടെ സമ്മതം വാങ്ങിയാണ് പുറപ്പെട്ടത്. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ കോവിഡ് എത്തി, ഞാൻ അവിടെ കുടുങ്ങി പോയി അഞ്ജലി നായർ പറയുന്നു.

ആ സമയത്ത് സോഷ്യല്‍ മീഡിയ മാത്രമായിരുന്നു കൂട്ട്. അങ്ങനെ എനിക്ക് ഒരു മെസ്സേജ് എത്തി,അതിൽ ഓർമയുണ്ടോ എന്ന ചോദ്യം.ചെന്നൈയില്‍ തമിഴ് സിനിമകളില്‍അസോസ്യേറ്റായി ജോലി ചെയ്യുന്ന അജിത്ത് രാജുവാണ് അയച്ചിരിക്കുന്നത്. ഇടയ്ക്ക് ചാറ്റ് ചെയ്തപ്പോഴാണ് അദ്ദേഹവും വിവാഹ മോചിതനാണെന്നും രണ്ടാം വിവാഹം ഉറപ്പിച്ചു എന്നും പറഞ്ഞത്. പിന്നെ ഗ്രൂപ്പായി ലുഡോ കളിക്കാന്‍ തുടങ്ങി. ആവണിയ്ക്ക് കൗതുകം തോന്നാനായി അദ്ദേഹം ഭൂതം എന്നാണ് ടൈറ്റില്‍ ഇട്ടത്.

ആദ്യം  ഉണ്ടായിരുന്ന വിവാഹാലോചന മുടങ്ങിയതോടെ എന്നോട് വിവാഹം കഴിച്ചാലോ എന്ന് ചോദിച്ചു. അതേസമയം,മകൾ ആവണിയാണ് യെസ് പറഞ്ഞതെന്നും താരം പറയുന്നു. ബാലതാരമായാണ് അഞ്ജലി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തമിഴിലൂടെ നായികയാവുകയായിരുന്നു. സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് നടി  തിരിച്ചുവരുന്നത്. തുടര്‍ന്ന് നിരവധി സിനിമകളിൽ അഞ്ജലി  അഭിനയിച്ചു.