
വില്ലൻ വേഷവും, സ്വഭാവിക വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടൻ ഉണ്ണി മുകുന്ദന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ മാര്‍ക്കോ. അഭിനയം മാത്രമല്ല ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയും കൂടിയാണ് ഉണ്ണിമുകുന്ദൻ.ഇപ്പോൾ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. നടന്റെ ഈ വളര്‍ച്ചയില്‍ അഭിമാനവും സന്തോഷവുമാണ് തോന്നുന്നതെന്നായിരുന്നു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പ്രതികരിച്ചത്.ഇത് അര്‍ഹിക്കുന്ന നേട്ടമാണ്, സ്വന്തമായി അധ്വാനിച്ച് നേടിയെടുത്തത് തന്നെയാണെന്നായിരുന്നു എന്നാണ് നടനെ കുറിച്ച് നടി സ്വാസിക പറഞ്ഞത്.

ഇപ്പോൾ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. എല്‍ എന്നായിരുന്നു ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍.എന്നാൽ ഇരുവരും ഒന്നിച്ചുള്ള ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുകയാണ്. ഇവരുടെ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ ചികയുകയാണ് ആരാധകര്‍. നിരവധി കമെന്റുകളാണ് ഈ ചിത്രത്തിന് താഴ് ആരാധകർ പങ്കിടുന്നത്.
രാജാവും രാജകുമാരനും. മോഹന്‍ലാലിന്റെ പിന്‍ഗാമി ഉണ്ണി മുകുന്ദനായിരിക്കും. എമ്പുരാനും കട്ടക്ക് മാര്‍ക്കോയും. ജനതാഗ്യാരജ് പോലെയൊരു കൂട്ടുകെട്ടിനായി കാത്തിരിക്കുന്നു. അടുത്ത സിനിമയ്ക്കുള്ള പുറപ്പാടിലാണോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ചിത്രങ്ങളുടെ താഴെയുള്ളത്. അതേസമയം ഹനീഫ് അദേനി ചിത്രമായ മാര്‍ക്കോ 100 കോടി നേടി മുന്നേറുകയാണ്. അന്യഭാഷകളില്‍ നിന്നും ചിത്രത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിലൂടെയായി ഉണ്ണിയുടെ ജാതകം മാറിയെന്നായിരുന്നു ആരാധകരും പറയുന്നത്.












