അസഭ്യ പറച്ചിലും, നഗ്‌നത പ്രദർശനവും! വീണ്ടും വിവാദ കുരുക്കിൽ നടൻ വിനായകൻ

വിവാദങ്ങൾ പിന്തുടരുന്ന ഒരു നടൻ ആണ് വിനായകൻ. ഇപ്പോഴിതാ വിനായകന്‍ വീണ്ടുമൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്.ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. നടന്‍ അയല്‍വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് പ്രചരണം. സോഷ്യല്‍ മീഡിയയില്‍ നടന്റെ നഗ്നതാ പ്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിനായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ പ്രചരിച്ച ചില സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചു. എന്നാല്‍ പുതിയ വിവാദത്തെ പറ്റി വിനായകന്‍റെ പ്രതികരണം വന്നിട്ടില്ല. നടനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊച്ചി പൊലീസ് അറിയിക്കുകയും ചെയ്യ്തു.

താരത്തിന്റെ ഫ്‌ളാറ്റില്‍ വച്ചു തന്നെയാണ് സംഭവമെന്നാണ് കരുതപ്പെടുന്നത്. അയല്‍വാസികളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് താരം അസഭ്യം പറയുകയും, ഉടുതുണി അഴിച്ച് നഗ്നതാപ്രദര്‍ശനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

അന്ന് സിഐഎസ്എഫ് വിനായകനെ കസ്റ്റഡിയിൽ എടുത്ത് എയർ പോർട്ട്‌ പൊലീസിനു കൈമാറിയിരുന്നു.മറ്റൊരിക്കല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തിരുന്നു. താരത്തിന്റെ വീട്ടിലെത്തിയായിരുന്നു പൊലീസ് ചോദ്യം ചെയ്തത്.