
രണ്ട് മൂന്ന് ആഴ്ചയായി വാര്‍ത്തകളിൽ നിറഞ്ഞു നില്‍ക്കുകയാണ് നടി ഹണി റോസ്. വിവാദങ്ങൾക്കിടെ പുതിയ ഷോപ്പിന്റെ ഉത്ഘടനത്തിനു എത്തിയ ഹണി റോസിന്റെ പുതിയ വീഡിയോ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ കറങ്ങി കൊണ്ടിരിക്കുകയാണ്. വീഡിയോയ്ക്ക് കീഴിൽ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ കമന്റുകൾ വരികയാണ്. ബോബി ചെമ്മണ്ണൂര്‍ വിഷയത്തിന് ശേഷം ഹണി റോസ് പങ്കുവച്ച വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. താന്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് ആളുകളെ ക്ഷണിക്കുന്ന വീഡിയോയായിരുന്നു ഹണി റോസ് പങ്കുവച്ചത്. ഇപ്പോഴിതാ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഹണി റോസിന്റെ വീഡിയോയും വൈറലാവുകയാണ്.

ഹണി റോസിന്റെ പരിപാടികള്‍ക്ക് ഇനി ആരുമുണ്ടാകില്ലെന്ന് പറഞ്ഞ ബോചെ ആരാധകര്‍ ഈ ആള്‍ക്കൂട്ടം കാണണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ഹണി റോസിനേയും ഈ പരിപാടിയേയും പരിഹസിച്ചു കൊണ്ടെത്തുകയാണ്. ആള്‍ക്കുട്ടം ഇല്ലല്ലോ മൊത്തം സെക്യൂരിറ്റിയും വളണ്ടിയര്‍മാരും, കെടാന്‍ പോകുന്ന വിളക് ആളിക്കത്തും എന്നൊരു ചൊല്ലുണ്ട്, പാക്കലാം, ഇതൊക്കെ ഇനി കൊറച്ചു കാലം, ഇവരെയൊക്കേ ഇപ്പോഴും ഏറ്റി കൊണ്ട് നടക്കുന്ന സമൂഹം കഷ്ട്ടം, കുറേശെ ശരിയായി വരുന്നുണ്ട്, എന്തായാലും തുണിക്കടയില്‍ കയറി, കര്ട്ടന് ഇട്ടിട്ടുണ്ട്, നന്നായി എന്ന് തോന്നുന്നു , ജീവനക്കാര്‍ അടക്കം 8 പേര് തികഞ്ഞിടുണ്ട്, ഡ്രസ് മാന്യമായി വരുന്നുണ്ട് .
ഡ്രെസ്സില്‍ അല്‍പ്പം ശ്രദ്ധ തുടങ്ങിയിട്ടുണ്ട്, പൈസ കൊടുത്ത് ആളെ ഇറക്കിയത്, ജീവനക്കാര്‍ & ബോഡിഗാര്‍ഡ് അടക്കം 28 പേര് തികഞ്ഞിടുണ്ട്, 100 ഉം ചായയും പരിപ്പ് വടയും അടുത്തുള്ള കോളേജ് പിള്ളേരെയും ക്ഷണിച്ചിടുണ്ടല്ലോ, നാട്ടുകാര്‍ക്ക് ബോധം വന്നതുകൊണ്ട് ആയിരിക്കും സ്കൂള്‍ പിള്ളേരെ വിളിച്ചത്, കോളേജ് പിള്ളേര് അടക്കം 100പേര് തികഞ്ഞിടുണ്ട് , ഒരു സ്കൂള്‍ മുഴുവന്‍ ഉണ്ടെല്ലോ, ഡ്രസിങ് രീതി ഒക്കെ മാറിയല്ലോ’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍. ഇപ്പൊ ചേച്ചിക്ക് അറിയാം. നാട്ടുകാരുടെ കമെന്റ്സ് എല്ലാം ബോധിച്ചു മനസിലാക്കി. ഇത് തത്കാലം ആണോ ആണെങ്കില്‍ ഇനിയും കേള്‍ക്കേണ്ടിവരും, എന്തു മനോഹരമായിരീക്കുന്നു. വീട്ടില്‍ ചെല്ലുമ്പോള്‍ ഉഴിഞ്ഞിടണേ. മോളെ ഈ സൗന്ദര്യത്തില്‍ ആര്‍ക്കാണു അസൂയ തോന്നാത്തത്’ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം താരത്തെ അവഹേളിക്കുന്ന കമന്റുകളിടുന്നവര്ക്കെതിരേയും ചിലര്‍ രംഗത്തെത്തുന്നുണ്ട്. നേരത്തെ ഹണി റോസ് നല്കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.











