ഇതൊന്നു നിർത്തൂ! ദൈവത്ത് ഓർത്ത് ഞങ്ങളെ വെറുതെ വിടൂ; കരീന കപൂർ പങ്കുവെച്ച പോസ്റ്റ്, പിന്നാലെ പോസ്റ്റ് അപ്രത്യക്ഷം

അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷ൦ നടൻ സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു എന്നുള്ള വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. തങ്ങളുടെ പ്രതിസന്ധികള്‍ നേരിടുന്ന സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടൻ സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും ഇതേ കാര്യം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കരീന കപൂർ. ഒരു മീഡിയ പോര്‍ട്ടലില്‍ നിന്നുള്ള വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കരീന പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, എന്നാല്‍ ആ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയുകയും ചെയ്തു.

നടൻ സെയ്ഫിന്റെയും ,കരീനയുടെയും കുട്ടികള്‍ക്കായി പുതിയ കളിപ്പാട്ടങ്ങള്‍ കൊണ്ടുവരുന്നു എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചാണ് നടി ഇങ്ങനെ പ്രതികരിച്ചത്. നടിയുടെ കുറിപ്പ് ഇങ്ങനെ ,,ഇതൊന്ന് നിര്‍ത്തൂ, നിങ്ങള്‍ക്ക് ഹൃദയമില്ലെ, ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ എന്നാണ് കുറിപ്പ്. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്യ്തു. അതേസമയം കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി  നടൻ സെയ്ഫ് അലി ഖാനെ അക്രമി  കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് നടന്റെ  ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.