സിനിമ തടയാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്! മഞ്ജുവാര്യർ അഭിനയിച്ച ‘കയറ്റം’ ഓൺലൈൻ റിലീസ് ചെയ്യുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ

വിവാദ കുരുക്കിൽ പെട്ട ഒരു സംവിധായകനാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. നടി മഞ്ജു വാര്യർ അഭിനയിച്ച ‘കയറ്റം’ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിൽ നിന്ന് തടയാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പറയുകയാണ് ഇപ്പോൾ സംവിധായകൻ. അതിനാൽ സൗജന്യമായി ഓൺലൈനിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നും സനൽകുമാർ ശശിധരൻ പറയുന്നു. ഒരാൾപൊക്കം’, ‘സെക്‌സി ദുർഗ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് സനൽകുമാർ,എന്നാൽ ഇതേ കാരണങ്ങളാൽ നേരത്തെ ടൊവിനോ നായകനായ ‘വഴക്ക്’ ഓൺലൈൻ ആയി റിലീസ് ചെയ്തിരുന്നു.

തൻ്റെ ജീവൻ അപകടത്തിലായതിനാൽ ഇന്ത്യ വിട്ട് യു എസ് യിലേക്ക് പോകേണ്ടിവന്നുവെന്നും ,ഇന്ത്യയിൽ സിനിമ ചെയ്യുന്നത് തുടരാൻ അനുവദിക്കുന്നില്ലെന്നും സംവിധായകൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിരവധി പേർ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ‘കയറ്റം’ റിലീസ് ചെയ്യാൻ തനിക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നും സംവിധയകാൻ കൂട്ടിച്ചേർത്തു. എൻ്റെ ‘കയറ്റം’ എന്ന സിനിമ 2019-ലാണ് ഞാൻ നിർമ്മിച്ചത്.

ഇന്ത്യയിലും വിദേശത്തുമായിഈ  സിനിമയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചു. എന്നാൽ എൻ്റെ പ്രേക്ഷകർക്കായി  ഈ ചിത്രം ഇതുവരെ റിലീസ് ചെയ്യാൻ   കഴിഞ്ഞില്ല.  ഈ സിനിമയുടെ നിർമ്മാതാവും നടിയുമായ മഞ്ജു വാര്യരെ ഞാൻ ബന്ധപ്പെടാൻ ശ്രമിച്ചു . എന്നാൽ  ആരോ എന്നെ തടയാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നി.അതുപോലെ ആരോ അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നുന്നു. എനിക്കെതിരെ അവർ ഒരു വ്യാജ പരാതി കൊടുക്കുകയും, എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിട്ടും ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം , എൻ്റെ ജീവൻ അപകടത്തിലാണെന്ന് എനിക്ക് മനസ്സിലായി,അതിനാലാണ് ഞാൻ യു എസിലേക്ക് പോയത്.സനൽകുമാർ പറഞ്ഞു.