കുറ്റം പറച്ചിൽ നിർത്താം, ഓട്ടോക്കാരന് ക്യാഷ് കൊടുത്തത് കരീനയല്ല; സെയ്ഫ് എച്ചിത്തരം കാണിക്കില്ല

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വീട്ടിനുള്ളിൽ വെച്ച് അക്രമിയുടെ കുത്തേറ്റത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ആശുപത്രിയിൽ നിന്നും സെയ്ഫ് അലിഖാന് ഡിസ്ചാർജായിട്ടുണ്ട്. ഇപ്പോഴും വർത്തയാകുന്നത് നടനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറെപ്പറ്റിയാണ്. കുത്തേറ്റ സെയ്ഫ് അലിഖാനെ ഒരു ഓട്ടോ ഡ്രൈവറാണ് ഹോസ്പിറ്റൽ എത്തിച്ചത് എന്നുമുള്ള കാര്യവും നമ്മൾ കേട്ടു. ഇപ്പോൾ ആ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകിയെന്ന വാർത്ത ഇന്നലെ മുതൽ പുറത്തു വരികയാണ്. 11000 രൂപ ഇദ്ദേഹത്തിന് പാരിതോഷികം ലഭിച്ചു എന്നാണ് വാർത്തകൾ. അതിനെച്ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് സോഷ്യൽമീഡിയിൽ  അടക്കം പ്രചരിക്കുന്നത്.


അതേസമയം ഇത്ര ചെറിയ തുകയെ ജീവൻ രക്ഷിച്ച ആൾക്ക് കൊടുക്കാൻ ഉള്ള ഇത്രയും കോടിശ്വരനായ നടന് എന്ന് തുടങ്ങി നിരവധിപ്പേരാണ് ഇദ്ദേഹത്തെയും കുടുംബത്തെയും വിമർശിക്കുന്നത്. സെയ്ഫ് അലി ഖാനോ കുടുംബമോ അല്ല ഈ തുക നൽകിയത് എന്നതാണ് യാഥാർഥ്യം.അക്രമിയുമായുള്ള കൈയ്യാങ്കളിക്കിടെയാണ് സെയ്ഫിന് കുത്തേൽക്കുന്നത്. സംഘട്ടനങ്ങൾക്കിടെ പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. കുത്തേറ്റ സെയ്ഫിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. ഓട്ടോയിലാണ് സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത്.സെയ്ഫിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചത് ഓട്ടോ ഡ്രെെവറായ ഭജൻ സിം​ഗാണ്. ചോരയിൽ കുതിർന്ന വസ്ത്രങ്ങളോടെയാണ് താൻ സെയ്ഫിനെ കണ്ടതെന്നും ഓട്ടോയിൽ സെയ്ഫിനൊപ്പം മകൻ തൈമൂർ അലി ഖാനും ഉണ്ടായിരുന്നെന്നും ഭജൻ സിം​ഗ് പിന്നീട് വ്യക്തമാക്കി.

മിനിട്ടുകൾക്കുള്ളിൽ സെയ്ഫിനെ മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിൽ ഇദ്ദേഹമെത്തിച്ചു. പരിക്ക് പറ്റിയ ആളെ ഉടനെ ആശുപത്രിയിലെത്തിക്കുന്നതിൽ മാത്രമായിരുന്നു തന്റെ ശ്രദ്ധയെന്നാണ് ഭജൻ സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോഴിതാ ഭജൻ സിം​ഗിന് പാരിതോഷികമെത്തിയിരിക്കുകയാണ്. 11000 രൂപയാണ് സെയ്ഫ് അലി ഖാൻ ഓട്ടോ ഡ്രെെവർക്ക് ഒരു ഇൻസ്റ്റിറ്റ്യൂഷൻ കൊടുത്തത്. ഇത്ര ചെറിയ തുകയാണോ സെയ്ഫിന്റെ ജീവൻ രക്ഷിച്ചതിന് കൊടുത്തതെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യമുണ്ട്. അതേസമയം സെയ്ഫ് അലി ഖാനോ കുടുംബമോ അല്ല ഈ തുക നൽകിയത്. വരും ദിവസങ്ങളിൽ സെയ്ഫും കുടുംബവും ഓട്ടോ ഡ്രെെവർക്ക് അർഹമായ പാരിതോഷികം നൽകണമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. അക്രമിയിൽ നിന്നും ഗുരുതര പരുക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയ്ക്ക് പതിനോരായിരം രൂപയും പൊന്നാടയും സമ്മാനിച്ചത് സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരിയാണ്. യാതൊന്നും പ്രതീക്ഷിച്ചില്ല സെയ്ഫ് അലിഖാനെ സഹായിച്ചതെന്നും സംഭവം വലിയ വാർത്തയായതോടെ വീട്ടുകാർ ഉൾപ്പടെയുള്ളവർ തന്നെ ഓർത്ത് ഇപ്പോൾ അഭിമാനിക്കുന്നുണ്ടെന്നും റാണ പറഞ്ഞു. ഭജൻ സിങ് റാണയുടെ ആത്മാർഥ കണ്ടാണ് ഇങ്ങനെയൊരു പാരിതോഷികം നൽകാൻ തീരുമാനിച്ചതെന്ന് ഫൈസാൻ പ്രതികരിച്ചു.