അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ?; കുട്ടിയെ കൊല്ലാൻ പറഞ്ഞവരോട് അശ്വതിക്ക് പറയാനുളളത്

നമ്മുടെ കുട്ടികൾ ഇതെങ്ങോട്ടാണ് പോകുന്നത്? ഇപ്പോഴത്തെ പിള്ളേരൊക്കെ ശെരിക്കും സീനാണ് ഇന്നലെ തന്നെ കണ്ടില്ലേ. പാലക്കാട് മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ഥി കൊലവിളി ഉയർത്തി. ഇതൊക്കെ കണ്ടിട്ട് ശെരിക്കും പേടി തോന്നുകയാണ്. നമ്മുടെ കുഞ്ഞുങ്ങൾ ഇത് എന്ത് ഭാവിച്ചിട്ടാണ് ഇത്തരത്തിൽ ക്രൂരമായൊക്കെ പെരുമാറുന്നത്. ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഭാവി തലമുറ ഇതെങ്ങോട്ടാണ് ഈ പോകുന്നത് എന്ന ആശങ്കയിലാണ് മാതാപിതാക്കളും അധ്യാപകരും. മൊബൈല്‍ ഫോണ്‍ പിടിച്ച് വെച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലിന് നേര്‍ക്ക് വിദ്യാര്‍ത്ഥി കൊലവിളി നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയും വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ പക്ഷെ നിയമം ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന വിദ്യാർത്ഥിയെ വഴക്ക് പറഞ്ഞ അധ്യാപകനെ കൊന്നു കളയുമെന്ന് പറഞ്ഞ വിദ്യാർത്ഥിയെ കൊന്നു കളയണമെന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കൂടി പറയുന്നത്. ഇപ്പോഴിതാ ഈയൊരു സമഭാവത്തിൽ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും അവതാരകയും ഒക്കെയായ അശ്വതി ശ്രീകാന്ത്.

രോഗം അറിയാതെ ലക്ഷണത്തിന് മരുന്നു കൊടുക്കും പോലെയാണ് അടി പലപ്പോഴുമെന്ന് അശ്വതി കുറിക്കുന്നു.അടി പലപ്പോഴും രോഗം അറിയാതെ ലക്ഷണത്തിന് മരുന്ന് കൊടുക്കും പോലെയാണെന്ന് അശ്വതി കുറിച്ചു. അദ്ധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ അടികൊണ്ടു വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകൾ കണ്ടു. കൊന്നു കളയാനുള്ള ആഹ്വാനങ്ങൾ കണ്ടു. അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികൾ വഴി തെറ്റുന്നതെന്ന്, സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്, അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ചു പറയുന്ന എത്ര പേരാണ് !! അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ എന്നും അശ്വതി ശ്രീകാന്ത് ചോദിക്കുന്നു. അധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ അടികൊണ്ട് വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകൾ കണ്ടു. കൊന്ന് കളയാനുള്ള ആഹ്വാനങ്ങൾ കണ്ടു. അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികൾ വഴി തെറ്റുന്നതെന്ന്, സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്, അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ച് പറയുന്ന എത്ര പേരാണ്. അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ?. ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകൾ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ? അവരിൽ പലരും ഏറ്റവും മോശമായ ബാല്യത്തിലൂടെ കടന്നു പോയവരാണ്. അർഹിക്കുന്ന ശ്രദ്ധ, സ്നേഹം, വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകൾ, സമയോചിതമായ ചില തിരുത്തലുകൾ, പ്രായോചിതമായ ഗൈഡൻസ് ഇതൊക്കെ കിട്ടാതെ വളരുന്ന കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തിലും കുടുംബത്തിലും പ്രശ്നക്കാരാവുന്നത്.


അഗ്രെസ്സീവ് ആയി പെരുമാറുന്ന കുട്ടികളെ നോക്കിയാൽ, മിക്കവാറും അതിലേറെ അഗ്രെസ്സീവ് ആയ പേരെന്റ് ഉണ്ടാവും അവർക്ക്. അല്ലെങ്കിൽ ആ ഇമോഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു കൊടുക്കാൻ കഴിയാത്ത പേരെന്റ്സ്. അടി പലപ്പോഴും രോഗം അറിയാതെ ലക്ഷണത്തിന് മരുന്നു കൊടുക്കും പോലെയാണ്. ഉദാഹരണത്തിന്- നുണ പറയുന്ന കുട്ടിയെ നുണ പറഞ്ഞതിന്റെ പേരിൽ നമ്മൾ അടിക്കും. നുണയൻ എന്ന് വിളിക്കും. നുണ പറയാനുണ്ടായ കാരണം ചിലപ്പോൾ ഭയമാവാം, അപമാനഭാരം ആവാം, ഇമ്പ്രസ്സ് ചെയ്യിച്ചു കൂടുതൽ സ്നേഹം നേടാനാവാം, തീരെ കുഞ്ഞു കുട്ടികളിൽ സങ്കൽപ്പവും റിയാലിറ്റിയും തമ്മിലുള്ള കൺഫ്യൂഷൻ ആവാം, ബൗണ്ടറികൾ എവിടെ വരെയാണെന്ന അന്വേഷണം ആവാം. പക്ഷേ അടി ഇതിനെയൊന്നും അഡ്രസ്സ് ചെയ്യുന്നില്ല. നുണ പറയരുതെന്ന നമ്മുടെ മൂല്യ ബോധം കുട്ടിക്ക് ഇല്ലാത്തതിന്റെ പേരിലാണ് ഈ അടി. അതുകൊണ്ട് തന്നെയാണ് അതിലൊരു നീതികെടുള്ളത്. ലക്ഷണങ്ങൾ പിന്നീട് പ്രകടിപ്പിച്ചേക്കില്ല എന്നതു കൊണ്ടും മെനക്കേട് കുറവായതു കൊണ്ടും വൻ പ്രചാരം വന്നു പോയ disciplinary method ആണ് അടി. പക്ഷേ അന്ന് പരിഗണിക്കാതെ പോയ ആ root causes പിന്നീട് പല പ്രായത്തിൽ പല രൂപത്തിൽ പൊങ്ങി വരുമ്പോൾ അനുഭവിക്കുന്നവർക്ക് പോലും കാരണം മനസ്സിലായേക്കില്ല. എല്ലാ ക്ലാസ്സിലും അടി വാങ്ങിക്കൂട്ടിയ എത്രയോ കൂട്ടുകാരുണ്ട് ഓർമ്മയിൽ.കാര്യങ്ങൾ കുട്ടികളുടെ ഇഷ്ടത്തിന് മാത്രം വിട്ട് കൊടുക്കണം എന്നോ അല്ലെന്നു പ്രത്യേകം പറയേണ്ടല്ലോ. തെറ്റുകൾക്ക് നാച്ചുറൽ ആയതും ലോജിക്കൽ ആയതുമായ ചില പരിണിത ഫലങ്ങൾ അനുഭവിച്ച് തന്നെ അവർ വളരട്ടെ. അതിൽ അധ്യാപകരുടെയും പേരെന്റ്സിന്റെയും ചേർന്നുള്ള efforts ആവശ്യം തന്നെയാണ്. “No child is a bad child; there are only bad behaviors. With understanding and guidance, every child has the potential to thrive.” അടിയോടൊക്കുമോ അണ്ണൻ തമ്പി എന്ന് തന്നെയാണ് ഇപ്പോഴും തോന്നലെങ്കിൽ വിട്ടേരെ, ഇത്‌ നിങ്ങൾക്കുള്ളതല്ല എന്നാണ് അശ്വതി ശ്രീകാന്ത് കുറിക്കുന്നത്.