ഐ വി ശശിയോട് ഭാര്യ സീമ പോലും പറഞ്ഞിട്ടും നടക്കാത്ത കാര്യമാണ് മോഹൻലാൽ സാധിപ്പിച്ചെടുത്ത്, സത്യൻ അന്തിക്കാട് 

മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമാണ് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്. സംവിധായകൻ ഐ.വി.ശശിയും സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ പേര് തുടക്കം മുതൽ ഐ വി ശശിക്ക് അങ്ങനെ ഓക്കേ അല്ലായിരുന്നു, പലവട്ടവും പറഞ്ഞു ആ പേര് മാറ്റണമെന്ന്, അദ്ദേഹത്തിന്റെ ഭാര്യയായ സീമ പറഞ്ഞിട്ട് പോലും അദ്ദേഹം കേട്ടില്ല എന്നാൽ നടൻ മോഹൻലാൽ ഒരിക്കൽ അതിന് പറ്റി സംസാരിച്ചപ്പോൾ മാറ്റി.

മോഹൻലാൽ എന്താണ് പറഞ്ഞതെന്നത് ഇന്നും അതൊരു  രഹസ്യമാണെന്നും സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്നു.മമ്മൂട്ടിയും മോഹൻലാലും ഐ.വി ശശിയും സീമയും സെഞ്ച്വറി ഫിലിംസിൻ്റെ കൊച്ചുമോനും ചേർന്ന നിർമാണ കമ്പനിയായിരുന്നു കാസിനോ. അവർ അടുത്ത പ്രൊജക്ട് എന്നെയും ശ്രീനിയെയും ഏൽപ്പിക്കുന്നു. ടീ നഗറിലെ ഫ്ലാറ്റിലേക്കുള്ള ഓട്ടോ യാത്രയിൽ ഒരു കോളനിയിലൂടെ ഞങ്ങൾ പോയപ്പോഴാണ് ഈ സിനിമയെകുറിച്ചൊരു ആശയം വന്നത്, കഥയ്ക്ക് മുമ്പേ തന്നെ സിനിമ പേരായി ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്.

എന്നാൽ ആ പേര് ശശിയേട്ടന് മാത്രം ഇഷ്ടമായില്ല,വല്ല ഗിരിനഗർ എന്നെങ്ങാനും ഇട്ടോ എന്ന് ശശിയേട്ടൻ പറഞ്ഞു സത്യൻ അന്തിക്കാട് പറയുന്നു. ഞങ്ങൾ പലരും പറഞ്ഞു നോക്കി, എന്തിന് അദ്ദേഹത്തിന്റെ ഭാര്യ സീമച്ചേച്ചിപോലും പറഞ്ഞു, പേര് മാറ്റേണ്ട എന്ന് ശശിയേട്ടൻ സമ്മതിച്ചില്ല സത്യൻ അന്തിക്കാട് പറയുന്നു. രു ദിവസം ലൊക്കേഷനിലേക്ക് ശശിയേട്ടനെത്തി. ലാൽ ഗുർഖ വേഷത്തിലിരിക്കുന്നുണ്ട്. വന്നു കയറിയപ്പോഴെ പറഞ്ഞു, ‘സത്യാ. വേറെ എന്തെങ്കിലും പേര് ആലോചിക്കണം.’ ലാൽ എഴുന്നേറ്റ് ഒരു മിനിറ്റെന്ന് പറഞ്ഞ് ശശിയേട്ടനെ വിളിച്ചു കൊണ്ടു ഗേറ്റിൻ്റെ പുറത്തേക്ക് നടന്നു.

തോളിൽ കയ്യിട്ട് ലാൽ റോഡുവരെ നടക്കുമ്പോൾ ശശിയേട്ടൻ പറയുന്നത് കേൾക്കുന്നുണ്ട്. സിനിമയുടെ പേരിനെ പറ്റിയാണെങ്കിൽ എന്നോടൊന്നും പറയണ്ട. പക്ഷേ, ഒരു മിനിറ്റ് കൊണ്ടു തിരിച്ചു വന്ന് ശശിയേട്ടൻ പറയുകയാണ്. സത്യന്റെ സിനിമ സത്യന് ഇഷ്‌ടമുള്ള പേരിട്ഞാൻ അന്തം വിട്ടുപോയി,ഇതിന്റെ രഹസ്യം ഞാൻ ലാലിനോട് പോലും ചോദിച്ചു അയാൾ ഒരു ചിരിയാണ് മറുപടി നൽകിയത് സത്യൻ അന്തിക്കാട് പറയുന്നു.