
മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ചിത്രമാണ് ‘ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്’. ഇപ്പോൾ ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മറ്റൊരു നടനാണ് ഗോകുൽ സുരേഷ്, ഇപ്പോൾ ഗോകുൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ സന്ദർഭത്ത് കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഗോകുൽ പറയുന്നത് കുറേ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാവുന്നതിനേക്കാള്‍ ഡീപ്പായിട്ടുള്ള ഒരു ഫീലിങ്ങായിരുന്നു എനിക്ക് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ ലഭിച്ചത്. ഞാന്‍ അത്ര എക്സ്പ്രസീവായ ആളല്ല. പക്ഷെ വാക്കുകളിലൂടെ പറയാന്‍ എനിക്ക് പ്രയാസമാണ് നടൻ പറയുന്നു.

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് വളരെ ഫീലിംഗ് ആയുള്ള കാര്യമാണ്. അതിന്റെ ഭാഗമായുള്ള കുറേ ഇന്‍ഹിബിഷന്‍സും, ടെന്ഷനുകളും എനിക്ക് ഉണ്ടായിരുന്നു. അതുമായിട്ടാണ് ഞാന്‍ ആ സെറ്റിലേക്ക് പോയത്. എന്നാൽ ഗൗതം സാറും ,മമ്മൂക്കയും മമ്മൂക്കയുടെ മമ്മൂട്ടി കമ്പനിയും കൂടെ അത് ഇല്ലാതാക്കി.നമുക്ക് ഈ സിനിമയിലേക്ക് പോകുന്നത് ശരിക്കും മമ്മൂക്കയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്ന ഫീലായിരുന്നു. ആ രീതിയിലായിരുന്നു ഞങ്ങളെ അവര്‍ ട്രീറ്റ് ചെയ്തത്. വളരെ കംഫേര്ട്ടബിളാക്കി.
ശരിക്കും പറഞ്ഞാൽ എല്ലാ ടെൻഷൻസും മാറ്റികിട്ടി എന്ന് തന്നെ പറയാം ഗോകുൽ സുരേഷ് പറയുന്നു. അതേസമയം ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്.സിനിമ സംവിധാനം ചെയ്യുന്നത് ഗൗതം മേനോൻ ആണ്.
![]()











