ഹണിറോസിന് നീതി നടപ്പാക്കുമ്പോൾ നിമിഷ ബിജോക്കും തീർച്ചയായും നീതി ലഭിക്കേണ്ടതാണ് കാരണം അവർ ഇരുവരും കലാകാരികളാണ്. കുറിപ്പ് ശ്രദ്ധ ആകുന്നു

സോഷ്യൽ മീഡിയിൽ പല നടിമാരും ഇഷ്ട വസ്ത്രം ധരിച്ചതിന്റെ പേരില്‍ അവഹേളനം കേൾക്കാറുണ്ട്. അത്തരത്തിലുള്ള താരമാണ് നിമിഷ ബിജോ.നടി ഹണി റോസ് അടുത്തിടെ പരാതിയുമായി വന്നപ്പോള്‍ ലഭിച്ച പിന്തുണ ഈ നിമിഷയുടെ കാര്യത്തിലും കിട്ടുന്നുണ്ടോ? ചോദ്യം ഉയരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രിയാ ഷൈന്‍ എന്ന യുവതി പങ്കിട്ട കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുന്നു. കുറിപ്പ് രൂപം ഇങ്ങനെ.. ശരീര പ്രദര്‍ശനം നടത്തി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന ഒരുപാട് സ്ത്രീകള്‍ ഇന്ന് ചലച്ചിത്ര സോഷ്യല്‍ മീഡിയ രംഗത്തുണ്ട്.

പാവപ്പെട്ട ഒരു കുടുംബത്തിന്റെ നെടുംതൂണാകേണ്ടി വന്ന നിമിഷ ബിജോ എന്ന കലാകാരി. റബര്‍ വെട്ടിയും ,റബര്‍ പാലെടുത്തും, മറ്റ് കഠിനമായ ജോലികള്‍ ചെയ്തും കുടുംബത്തിന്റെ രഥചക്രം തിരിയ്ക്കാന്‍ പാടുപെടേണ്ടി വന്നപ്പോള്‍ സ്വര്‍ണ്ണ വര്‍ണ്ണനിറമുള്ള തന്റെ ശരീരത്തിന്റെ മാദകത്വം സോഷ്യല്‍ മീഡിയയിലൂടെ കലാപരമായി പ്രദര്‍ശിപ്പിച്ച് അതിലൂടെ വരുമാനം കണ്ടെത്തുവാന്‍ തുടങ്ങി.

അതുപോലെ ഹണി റോസ് എന്ന നടിയും  തന്റെ ഗോതമ്പ് നിറമുള്ള ശരീരത്തിന്റെ നഗ്നത  പ്രദര്‍ശിപ്പിച്ച് ക്യാമറക്കണ്ണുകളുടെ ആംഗിളുകളില്‍ വശ്യതയും, അഴകളവുകളുടെ തീക്ഷ്ണതയും കാണികളുടെ  ത്രസിപ്പിച്ച് തന്റേതായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വരുമാനം കണ്ടെത്തുന്നു. പറഞ്ഞു വരുന്നത് സ്ത്രീയുടെ അര്‍ദ്ധനഗ്ന മേനി പൊതുരംഗത്ത് പ്രദര്‍ശന അനുഭവവേദ്യമാകുമ്പോള്‍ അത് കാണുന്ന കണ്ണുകള്‍ക്ക് ആവേശജനകമാകുകയും അവര്‍ അവരുടെ കമന്റുകള്‍ പൊതു ഇടങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്യുക സ്വാഭാവികം. സ്വന്തം ശരീരം അവരവരുടെ സ്വാതന്ത്ര്യമാണ്.

ഇവിടെ നിമിഷ ബിജോയും ,ഹണി റോസും ഒക്കെ മുകളിൽ പറഞ്ഞ  വസ്തുതകളാല്‍ അവഹേളനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത് സ്വാഭാവികം, എന്നാൽ നിമിഷ മക്കളെ വളരെ മോശമായി അവഹേളനം നടത്തിയതിന്റെ പേരിൽ  പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയ്ക്ക് നടപടി എടുക്കേണ്ടത് തീര്‍ത്തും അത്യാവശ്യമാണ്. ഇവിടെ ഹണി റോസിന് നീതി നടപ്പാക്കുമ്പോള്‍ നിമിഷ ബിജോയ്ക്കും തീര്‍ച്ചയായും നീതി ലഭിയ്‌ക്കേണ്ടതാണ്. കാരണം അവര്‍ രണ്ട് പേരും കലാകാരികള്‍ ആണ് എന്നത് തന്നെ.ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ നിയമപാലകരോട് ആവശ്യപ്പെടുകയാണ്. നീതിദേവതേ ആ കണ്ണുകള്‍ കെട്ടിയ തുണി മാറ്റി ഇവരെ ഒന്ന് തുണിയുടിപ്പിക്കൂ.. ഒപ്പം നിയമം ശക്തമാക്കൂ..എന്നാണ്