
കേരളത്തിൽ ഇപ്പോള്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്നത് നടൻ വിനായകന്റെ തുണി പൊക്കി കളിയും മദ്യപിച്ചുള്ള നഗ്‌നതാ പ്രദര്‍ശനവുമാണ് എന്നുപറഞ്ഞു കൊണ്ട് നടനെതിരെ രൂക്ഷ വിമർശനം നടത്തുകയാണ് സംവിധായകൻ ആലപ്പി അഷറഫ്. ഈ വിമർശനത്തിന് കാരണം വിനായകൻ തന്നെയാണ്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടൻ വിനായകന്റേതായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താമസിക്കുന്ന ഫ്‌ലാറ്റിന് തൊട്ടടുത്തുള്ള വീട്ടുകാരെ ചീത്ത വിളിക്കുന്നതും നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതുമായ വിനായകന്റെ വീഡിയോ ആയിരുന്നു പ്രചരിച്ചത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും ഉന്നത പദവിയില്‍ എത്തിയ താരമാണ് വിനായകന്‍. നല്ല കഴിവുറ്റ നടനും കലാകാരനുമാണ് അതില്‍ ആര്‍ക്കും സംശയമില്ല. രജനികാത്തിന്റെ ജയിലര്‍ എന്ന സിനിമയിലെ വര്‍മ്മന്‍ എന്ന കരുത്തുറ്റ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തെന്നിന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ചു. എന്നാല്‍ ഇപ്പോള്‍ വിനായകന്‍ പൊതുസമൂഹത്തില്‍ വിനയായി മാറി. വിനായകന്‍ എപ്പോഴും പൊതുസമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്നത് അദ്ദേഹത്തിന്റെ തുണി പൊക്കി കളിയാണ്. മദ്യപിച്ചുള്ള നഗ്‌നതാ പ്രദര്‍ശനം. അദ്ദേഹത്തിന്റെ പൂര്‍വ്വകാല ചെയ്തികള്‍ പലതും ക്ഷമിച്ചതും കണ്ടില്ലെന്നു നടിച്ചതും അദ്ദേഹം സ്വയം സൃഷ്ടിച്ച ഇരവാദം കൊണ്ടാണ്.
തന്റെ നിറവും ജാതിയും ഒക്കെ നോക്കിയാണ് പലരും തന്നെ എതിര്‍ക്കുന്നത് എന്നായിരുന്നു അത്. ആദ്യമൊക്കെ താനും അത് വിശ്വസിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ കേരളമൊട്ടാകെ വിഷമിച്ചിരിക്കുന്ന വേളയില്‍ അദ്ദേഹത്തിനെതിരെ ഒരേ ഒരു എതിര്‍ ശബ്ദമേ കേരളത്തില്‍ ഉയര്‍ന്നുള്ളു. അത് ഈ മഹാന്റേതാണ്. സംസ്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വാക്കുകള്‍ അല്ലേ അദ്ദേഹത്തിന്റെ വായില്‍ നിന്ന് വന്നത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിക്കുന്നവരെല്ലാം അനുഭവിക്കുന്നത് നമ്മുടെ കണ്‍മുന്നില്‍ നേര്‍ സാക്ഷ്യമാണെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. അതേസമയം തന്റെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ സംഭവത്തിൽ പൊതു സമൂഹത്തോട് നടൻ വിനായകൻ മാപ്പ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ മാപ്പ് പറച്ചിൽ.











