മഞ്ജു എന്ത്കൊണ്ട് പരസ്യമായി പ്രണയം പറയുന്നില്ല, അവരുടെ മകളുടെ ജീവന് ഭീഷണിയാകുന്നുവെന്നു കരുതി തന്നോട് സംസാരിക്കുന്നില്ലെന്നും തുറന്നു പറയുന്നു സംവിധായകൻ സനൽകുമാർ

മലയാള സിനിമയിൽ വിവാദങ്ങൾ സൃഷ്ട്ടിച്ച സംവിധയാകാനാണ് സനൽകുമാർ ശശിധരൻ, മുന്‍പ് നടി മഞ്ജു വാര്യരുമായി പ്രണയത്തിലാണെന്നും ചിലര്‍ നടിയുടെ ജീവന്‍ അപഹരിക്കാന്‍ നോക്കുകയാണെന്നും, തന്റെ പേരിൽ ആരോപിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മഞ്ജു എന്ത് കൊണ്ട് പരസ്യമായി പ്രണയം പറയാത്തതെന്നും അവരുടെ മകളുടെ ജീവന് ഭീഷണിയാണെന്ന് കരുതി തന്നോട് സംസാരിക്കുന്നില്ലെന്നും പറയുകയാണ് സംവിധായകന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സനല്‍ കുമാര്‍ ഇക്കാര്യം തുറന്നു പറയുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം..

സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനില്‍ക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോള്‍. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാന്‍ പുറത്തുവിട്ട സംഭാഷണത്തില്‍ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവള്‍ക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാല്‍ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്. അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാൽ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ?

നീ പറഞ്ഞത് ശരിതന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോൽവി സമ്മതിച്ചു. മുൻപ്, നിന്റെ മൗനം എന്നിൽ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോൾ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്പോൾ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയിൽ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയിൽ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം! എന്നാണ് സനൽകുമാർ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ പരിപാടി നിർത്താനാണ് ആരാധകർ സംവിധായകനോട് ആവശ്യപ്പെടുന്നത്.

നിങ്ങളുടെ സിനിമയില്‍ അഭിനയിച്ച ഒരു നടിയോട് താങ്കള്‍ക്ക് പ്രണയം തോന്നിയിരിക്കാം. പക്ഷെ അവര്‍ക്ക് അങ്ങനെ ഒന്നും തന്നെയില്ലെയെന്ന് താങ്കള്‍ക്കും അറിവുള്ളതല്ലേ, അതിന്റെ തെളിവല്ലേ താങ്കള്‍ക്കെതിരെ അവര്‍ കൊടുത്ത കേസ് എന്നാണ് ആരാധകർ ഈ കുറിപ്പിന് താഴെ ആയി ചൂണ്ടിക്കാട്ടുന്നത്,