
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് താരങ്ങളായ ധനുഷും നയൻതാരയും തമ്മിലുള്ള തർക്കം മുറുകിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ധനുഷിനെതിരെ നെറ്റ്ഫ്ലിക്സ് ഇന്ത്യ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ധനുഷ് നഷ്ടപരിഹാരമായി 10 കോടി രൂപ നഷ്ടപരിഹാരമായി ആവിശ്യപെട്ടുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. നെറ്റ്ഫ്ലിക്സ് ഇതിനെതിരെ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
മദ്രാസ് ഹൈക്കോടതിയുടെ പരിധിയിൽ അല്ല നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഓഫിസ് എന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ധനുഷിന്റെ ഹർജി തള്ളണമെന്ന നെറ്റ്ഫ്ളിക്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. നെറ്റ്ഫ്ളിക്സ് ഇന്ത്യ, നയൻതാര, വിഘ്നേഷ് ശിവൻ എന്നിവരാണ് എതിർ കക്ഷികൾ. ഫെബ്രുവരി 5 ന് ധനുഷിന്റെ ഹർജി പരിഗണിക്കും.

നവംബര്‍ 18നാണ് നെറ്റ്ഫ്ലിക്സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തത്. ധനുഷ് നിര്‍മിച്ച്, വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുകയും നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇത് ഉപയോഗിക്കാന്‍ ധനുഷിന്റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താരയുടെ മൊബൈലില്‍ പകര്‍ത്തിയ ചില വീഡിയോകള്‍ ഡോക്യുമെന്ററിയില്‍ ചേര്‍ക്കുകയായിരുന്നു. നയന്‍താരയുടെ വിവാഹ വിശേഷങ്ങള്‍ ചേര്‍ത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്ല്’ ഡോക്യുമെന്ററിക്കെതിരെയാണു കേസ്. നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.











