
മലയാളത്തിലും , മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ചവെച്ച നടിയാണ് ഇഷ തൽവാർ, തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ആയിരുന്നു ഇഷ ആദ്യമായി അഭിനയിച്ചത്, ഇപ്പോഴിതാ ഇഷ തൽവാറിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോൾഡ്‌പ്ലേ കൺസേർട്ടിനെത്തിയപ്പോൾ ഒരു റിപ്പോർട്ടറോട് സംസാരിക്കുകയായിരുന്നു നടി. താൻ വളരെ ആവേശഭരിതയാണെന്നും രണ്ടാം തവണയാണ് കൺസേർട്ടിനെത്തുന്നതെന്നും ഇഷ തൽവാർ വീഡിയോയിൽ പറയുന്നുണ്ട്.എന്നാൽ ആവേശത്തോടെ ഇഷ സംസാരിക്കുന്നത് കേട്ടിട്ട് നിരവധി കമെന്റുകളാണ് ഈ വീഡിയോക്ക് താഴെ എത്തുന്നത്.

തട്ടത്തിൻ മറയത്തിലെ ആയിഷ തന്നെയാണോ ഇതെന്നാണ് പലരും ചോദിക്കുന്നത്. താരത്തിന് നേരെ പരിഹാസ കമൻ്റുകളും വരുന്നുണ്ട്. ലഹരിയിലാണ് സംസാരിക്കുന്നതെന്ന് തോന്നുന്നു. ആയിഷയ്ക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ലെന്ന് തോന്നുന്നു, എങ്ങനെ നടന്ന കുട്ടിയാണ്, ഇത് എൻ്റെ ആയിഷയല്ല, ഞങ്ങളോട് ഇങ്ങനെ വേണമായിരുന്നോ എന്നിങ്ങനെയാണ് വിമർശനങ്ങളായി എത്തുന്നത്.
അതേസമയം നിവിൻ പോളിയെയും വിനീത് ശ്രീനിവാസനെയുമെല്ലാം ചിലർ കമന്റ് ബോക്സിൽ ടാഗ് ചെയ്യുന്നുമുണ്ട്. എന്നാൽ നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ ഇഷ തൽവാർ, ആയിഷ എന്ന കഥാപാത്രത്തിലൂടെ കേരളത്തിൽ തരംഗമാകുകയും ചെയ്തു. മുംബൈയിൽ അറിയപ്പെടുന്ന മോഡലായിരിക്കെയാണ് ഇഷ തട്ടത്തിൽ മറയത്തിൽ അഭിനയിക്കുന്നത്.












