
ഈ അടുത്തസമയത്ത് ഏറ്റവും കൂടുതൽ വൈറലായതും ,നടൻ സുരാജ് വെഞ്ഞാറമൂടിന് എതിരെ വലിയ സൈബർ അറ്റാക്ക് നടക്കാൻ കാരണമായതുമായ ഒന്നായിരുന്നു ഉണ്ണി മുകുന്ദൻ സിനിമ മാർക്കോയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ. തന്റെ പുതിയ ചിത്രമായ ‘ഇഡി എക്സ്ട്രാ ഡീസന്റ്ന്റെ’ പ്രമോഷൻ പരിപാടിക്കിടെയാണ് സുരാജിന്റെ വാക്കുകൾ വൈറലാകുകയും, വിവാദം സൃഷ്ടിക്കുകയും ചെയ്യ്തത്. നടൻ പറഞ്ഞത് ,ഇഡി എക്സ്ട്രാ ഡീസന്റിൽ വെട്ടിക്കീറലുകളോ ആൾക്കാരെ കൊല്ലലോ ഒന്നുമില്ല. ധൈര്യപൂർവം പിള്ളേരുമായി പോകാം.എല്ലാം മറന്ന് ചിരിച്ച് ഹാപ്പിയായി ചില്ലായി തീയറ്ററിൽ നിന്ന് തിരിച്ചുവരാം. കുടുംബ ചിത്രമാണിത്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണ് എന്നുമാണ് പറഞ്ഞത്.
എന്നാൽ ഉണ്ണി മുകുന്ദന്റെ ചിത്രം മാർക്കോ വയലന്സിന് പ്രധാന്യം നൽകികൊണ്ട് റിലീസ് ആയ ചിത്രമാണ്. അത്തരമൊരു സാഹചര്യത്തിലായിരുന്നു സുരാജിന്റെ വാക്കുകളും വൈറലായത്. അന്ന് പക്ഷെ സൈബർ അറ്റാക്ക് സുരാജിനാണ് നേരിടേണ്ടി വന്നത്. ഓരോ ഇന്റസ്ട്രിയിൽ പ്രവർത്തിക്കുന്ന മറ്റൊരു നടന്റെ സിനിമയെ സുരാജ് ഇകഴ്ത്തി കാണിച്ചുവെന്ന തരത്തിലായിരുന്നു വിമർശനം. എന്നാൽ സത്യം അതല്ലെന്നും, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പറയുകയാണിപ്പോൾ സുരാജ്.
സിനിമയെ കുറിച്ചുള്ള എന്റെ പ്രതികരണം നൂറ് ശതമാനവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാനും മാർക്കോ കണ്ടിരുന്നു. ഒരിക്കലും ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. ഇഡിയിൽ എന്റെ കഥാപാത്രം സൈക്കോ ആണ്.അതേ കുറിച്ച് പറഞ്ഞപ്പോൾ ഒരാൾ എന്നോട് ചോദിച്ചു ആഹാ! സൈക്കോയാണോയെന്ന്. അപ്പോൾ നിങ്ങളുടേതിലും വെട്ടും ,കുത്തുമുണ്ടോയെന്ന്. അപ്പോൾ പറഞ്ഞു. എന്റേത് സൈക്കോ കഥാപാത്രമാണെന്നേയുള്ളു അല്ലാതെ വെട്ടും കുത്തുമൊന്നുമില്ലെന്ന്. ഇങ്ങനെയാണ് പറഞ്ഞത്,പക്ഷെ അത് എല്ലാവരും തെറ്റായി എടുത്തു, എനിക്ക് മാർക്കോ ഇഷ്ട്ടപെട്ടു. ഞാൻ ഉണ്ണിക്ക് മെസ്സേജ് ഇടുകയും ചെയ്യ്തു. മാർക്കോയിൽ ഉണ്ണി മുകന്ദൻ തകർത്ത് അഭിനയിച്ചിട്ടുണ്ട് സുരാജ് പറയുന്നു.











