ഒരു സിനിമയിൽ താൻ കുറച്ചുനേരം മാത്രമാണ് അഭിനേതാവ് ബാക്കിസമയം മോഹൻലാൽ തന്നെയാണ്; തനിക്ക് കർട്ടന് പിന്നിൽ നിൽക്കാനാണ് ഇഷ്ട്ടം, മോഹൻലാൽ

മലയാള സിനിമയുടെ വിസ്‌മയ നടൻ എന്ന് പറയുന്ന നടൻ തന്നെയാണ് മോഹൻലാൽ, ഇപ്പോൾ തനിക്ക് കർട്ടന് പിന്നിൽ നിൽക്കാനാണ് ഇഷ്ട്ടമെന്നും, അതിന് ഡിസപ്പിയറിങ് ആക്ട് എന്നാണ് പറയുന്നതെന്നും ആക്ഷന്റെയും കാറ്റിന്റെയും ഇടയിലാണ് സിനിമയെന്നും പറയുകയാണ് നടൻ മോഹൻലാൽ. മന്ത്രി സജി ചെറിയാനുമായി നടന്ന അഭിമുഖത്തില്‍ തിരശീലയ്ക്ക് പിന്നില്‍ നില്‍ക്കാനാണോ കൂടുതല്‍ ഇഷ്ടമെന്ന മന്ത്രിയുടെ ചോദ്യത്തിനാണ് താരം ഇങ്ങനൊരു മറുപടി നല്‍കുന്നത്. വേറെയൊരു കഥാപാത്രമായി മാറുന്നത് തന്നെ സംബന്ധിച്ചൊരു മെഡിറ്റേഷനും ഡിസ്അപ്പിയറിങ് ആക്റ്റും തന്നെയാണ് മോഹൻലാൽ പറയുന്നു.

ആക്ഷന്റെയും കട്ടിനും ഇടയിലാണ് സിനിമ. നാടകവും ബാക്കിയുള്ള പെര്‍ഫോമന്‍സുകളുമൊക്കെ വേറെയാണ്. ആക്ടര്‍ എന്നത് സിനിമയില്‍ വളരെ കുറച്ച് സമയം മാത്രമേയുള്ളൂ. ബാക്കി സമയം ഞാന്‍ മോഹന്‍ലാല്‍ ആയി തന്നെയാണ് , വേറെയൊരു കഥാപാത്രമായി മാറുന്നത് എന്നെ സംബന്ധിച്ചൊരു മെഡിറ്റേഷനാകാം, അല്ലെങ്കിലൊരു ഡിസപ്പിയറിങ് ആക്ട് എന്ന് വേണമെങ്കില്‍ പറയാം. മോഹന്‍ലാല്‍ എന്ന് പറയുന്ന ആളെ മാറ്റിനിര്‍ത്തിയിട്ട്, വേറെ ഒരാളായി മാറി നമ്മള്‍ തിരിച്ചു പോകുന്നു.

ശരിക്കും ഞാൻ കര്ട്ടന് പിന്നിൽ നില്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് പക്ഷെ അത് ഷൈ ആയതുകൊണ്ടല്ല. അങ്ങനെയാണ് അതിന്റെ സ്വഭാവം. ആദ്യം മുതലേ അങ്ങനെയാണ് അതുകൊണ്ടായിരിക്കും ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുന്നത്. അതൊരു ദൈവികമായ കാര്യം തന്നെയാണ് മോഹൻലാൽ പറയുന്നു.