
ഖദീജ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ശ്രീലത നമ്പൂതിരി, താരം ഇപ്പോൾ നടൻ ജയനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നടന് ജയന്റെ ആദ്യ സിനിമയായ ശാപമോക്ഷം മുതല്‍ അദ്ദേഹത്തിന്റെ അവസാന സിനിമയായ കോളിളക്കം വരെ നാല്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ജയനൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം സിനിമയിൽ വരുന്നതിനു മുൻപ് തന്നെ അദ്ദേഹത്തെ തനിക്കറിയാമായിരുന്നു ശ്രീലത പറയുന്നു.

നല്ല ഭംഗിയുള്ള ആളാണ് അദ്ദേഹം. ആദ്യമായി ജയന്റെ ഗെറ്റപ്പ് കണ്ടപ്പോള്‍ തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുവരെ മലയാള സിനിമയില്‍ ഇങ്ങനെ ശരീര സൗന്ദര്യമുള്ള ഒരു നടന് ഉണ്ടായിരുന്നില്ല നടി പറയുന്നു. ജയനെ കണ്ടപ്പോള്‍ ശരിക്കും കൊള്ളാമല്ലോയെന്ന് തോന്നി. ഈ ആള് എങ്ങനെയെങ്കിലും രക്ഷപ്പെടുമെന്നും തോന്നി. പിന്നെ അദ്ദേഹത്തിന്റെ ശാപമോക്ഷം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല.
അതിന് ശേഷം വന്ന ഏതോ സിനിമയുടെ സമയത്താണ് ഞാന്‍ അദ്ദേഹം സിനിമയില്‍ വന്നതിന് ശേഷം ആദ്യമായി കാണുന്നത്, ശ്രീലത നമ്പൂതിരി പറഞ്ഞു. എന്നാൽ നസീര്‍ സാര്‍ എപ്പോഴും ഒരുപോലെ തന്നെയാണ് ഇരിക്കുന്നത്. മറ്റുള്ളവരാണെങ്കില്‍ കുറച്ച് കുടവയറൊക്കെ ഉള്ളവരാണ്. തമിഴിലും, തെലുങ്കിലുമൊക്കെ നമ്മള് അങ്ങനെയുള്ളവരെ കണ്ടിട്ടുണ്ട് നടി പറയുന്നു.












