ഗ്ലോബൽ പബ്ലിക്ക് സ്‌കൂളിൽ ക്രൂരമായ റാഗിങ്ങിനെ പിന്നാലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്യ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്

ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ക്രൂരമായ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ഉയരുകയാണ്. റാഗിങ്ങിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ചാടിയാണ് വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ സുഹൃത്തുക്കൾ ,നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും, ടോയിലറ്റ് നക്കിച്ചുവെന്നും ,ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്ളഷ് ചെയ്തുവെന്നും അമ്മയുടെ പരാതിയില്‍ പറയുന്നുണ്ട്, ഇപ്പോൾ ഈ സംഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടന്റെ പ്രതികരണം.

പാരന്റ്‌സ്, ഹോംസ്, ടീച്ചേഴ്‌സ്, സ്‌കൂള്‍സ്.. എംപതി.. ഈസ് ലെസണ്‍ നമ്പര്‍ 1 എന്നാണ് നടൻ  തന്റെ സ്റ്റോറിയില്‍ കുറിച്ചത്. അതേസമയം നിരന്തരം നിരവധി പീഡനങ്ങള്‍ സ്‌കൂളില്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് 15കാരന്‍ ജീവനൊടുക്കിയതെന്നാണ് അമ്മയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. ജനുവരി 15ന് ആയിരുന്നു കുട്ടി ഫ്ളാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മകന്‍ മാനസിക ശാരീരിക പീഡനങ്ങള്‍ ഏറ്റു വാങ്ങിയെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥി ജീവനൊടുക്കിയ ദിവസവും ക്രൂര പീഡനം ഏറ്റുവാങ്ങിയിരുന്നു . സുഹൃത്തുക്കളിൽ  നിന്നാണ് പരാതിയിലെ വിവരങ്ങള്‍ ശേഖരിച്ചത്. സുഹൃത്തുക്കൾ   ആരംഭിച്ച ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമായി. സ്‌കൂളുകളില്‍ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് ‘അമ്മ പരാതിയിൽ പറയുന്നുണ്ട്.