അബ്രാം ഖുറേഷിക്ക് മുൻപ് സ്റ്റീഫന് ഒന്നുകൂടി കാണണം! ‘എമ്പുരാൻ’ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തീയറ്ററുകളിൽ എത്തിക്കാൻ ആഗ്രഹിക്കുന്നുവന്ന് ആന്റണി പെരുമ്പാവൂർ

പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ‘എമ്പുരാൻ’. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. പ്രേഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും . എന്നാൽ ഇപ്പോഴിതാ എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയറ്ററിലെത്തിക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ആശിർവാദ് സിനിമാസിന്റെ സാരഥി ആന്റണി പെരുമ്പാവൂർ. കഴിഞ്ഞ ദിവസം നടന്ന എമ്പുരാൻ ടീസർ ലോഞ്ചിനിടെ ആയിരുന്നു ആന്റണിയുടെ ഈ പ്രതികരണം.

ലൂസിഫർ വീണ്ടും റിലീസ് ചെയ്യണമെന്ന്  താൻ ആ​ഗ്രഹിക്കുന്നുണ്ട്. തിയറ്ററിൽ രണ്ടാഴ്ച ചിത്രം  പ്രദർശിപ്പിക്കണം. അതു കണ്ട ശേഷം എമ്പുരാൻ റിലീസ് ചെയ്യണമെന്ന ആ​ഗ്രഹവും  മനസിലുണ്ട്. കൂടുതൽ ഒന്നും ഇപ്പോൾ  തീരുമാനിച്ചിട്ടില്ല,  ആന്റണി പെരുമ്പാവൂർ പറയുന്നത്.

2019ൽ ആയിരുന്നു ലൂസിഫർ റിലീസ് ചെയ്തത്. പൃഥ്വിരാജ് എന്ന സംവിധായകന് മലയാളികൾക്ക് സമ്മാനിച്ച ചിത്രം ചെറുതല്ലാത്ത ഓളമായിരുന്നു തിയറ്ററുകളിൽ സമ്മാനിച്ചത്.  സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. അതേസമയം ഇതിനിടെ ലൂസിഫര്‍ പാര്‍ട്ട് 3 ചിലപ്പോള്‍ സംഭവിച്ചേക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. എമ്പുരാനിലൂടെ കഥ പറഞ്ഞ് തീരില്ലെന്നും അതുകൊണ്ട് പാര്‍ട്ട് 3 ഉണ്ടാകാന്‍ ചാന്‍സ് ഉണ്ടെന്നും പൃഥ്വിരാജ് ടീസര്‍ ലോഞ്ചിനിടെ പറഞ്ഞിരുന്നു.