വിനീത് പണ്ട് ഒരു പ്രണയ ഭിഷുകനായിരുന്നു! ദിവ്യയുമായുള്ള പ്രണയത്തിൽ ദിവ്യ ഷാൾ ധരിച്ചില്ലെങ്കിൽ കുട്ടി ഷാൾ എന്തിയെ? എന്ന് ചോദിച്ച ആളാണ്, തിരക്കഥകൃത്ത് രാകേഷ്

ഒരു ജാതി ജാതകം എന്ന സിനിമയാണ് വിനീതിന്റേതായി റിലീസിന് എത്തുന്ന ഏറ്റവും പുതിയ സിനിമ. റൊമാന്റിക് കോമഡി എന്റർടെയ്നറായ സിനിമയാണ് ഈ ചിത്രം. മോഹിച്ച് നടക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നത്. വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബന്ധുവായ രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി വിനീതും എം. മോഹനനും ,രാകേഷും പറഞ്ഞ കാര്യങ്ങളാണ് ശ്രെദ്ധ ആകുന്നത്.വിനീതിന്റെ പ്രണയകാലത്തെ കുറിച്ചാണ് രാകേഷ് പറയുന്നത്.

നോർമൽ സിനിമയും പോൺ സിനിമയുമൊക്കെ കണ്ടിട്ട് പെൺകുട്ടികൾ അങ്ങനെ ആയിരിക്കണം… ഭാര്യ ഇങ്ങനെയായിരിക്കണം എന്നൊക്കെ ഒരുപാട് കണ്ടീഷൻസുള്ള കുറച്ച് സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. അവരെ പ്രതിനിധീകരിച്ചാണ് ഒരു ജാതി ജാതകം എന്ന സിനിമ താൻ ഒരുക്കിയത് രാകേഷ് പറയുന്നു. വിനീത് പണ്ടൊരു പ്രണയഭിക്ഷുകനായിരുന്നു. ചെറുപ്പത്തിൽ ഇവൻ ഷോവനിസ്റ്റായിരുന്നു. വിനീതും ദിവ്യയും പ്രണയത്തിലായിരുന്ന സമയത്ത് ദിവ്യ ഷാൾ ധരിച്ച് വന്നില്ലെങ്കിൽ ദിവ്യ കുട്ടി ഷാൾ എവിടെയെന്നൊക്കെ ചോ​ദിച്ചിരുന്നയാളാണ്.

പിന്നീട് കല്യാണം കഴിഞ്ഞപ്പോൾ ഇവൻ ഭയങ്കര പ്രോ​ഗ്രസീവായി. ഇപ്പോൾ അടിപൊളിയാണ്. വിനീതിന്റെ പ്രണയം തുടങ്ങുന്നത് ഏഴാം ക്ലാസിലാണ്. ഇവൻ പ്രണയഭിക്ഷുകനായിരുന്നു. ആ പെൺകുട്ടിയുടെ പേര് വരെ എനിക്ക് ഓർമയുണ്ടെന്നുമാണ് രാകേഷ് പറഞ്ഞത്. കോളജ് പഠന കാലത്താണ് ദിവ്യ വിനീതിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.