‘തല’ തിരിച്ചിട്ടാൽ ‘ലത’… തലയും ഗ്യാങ്ങും വീണ്ടുമെത്തുന്നു, റീ റിലീസിന് ഒരുങ്ങി ഛോട്ടാ മുംബൈ

മോഹൻലാലിൻറെ സൂപ്പർഹിറ്റ് ചിത്രം 2007 ഇറങ്ങിയ ‘ചോട്ടാ മുംബൈ 4K’ റീറിലീസിനെത്തുന്നു. അൻവർ റഷീദിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’ ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഒരു കോമഡി ആക്ഷൻ ത്രില്ലർ മൂവി ആയിരുന്നു. ചിത്രം റീ റിലീസിനു ഒരുങ്ങുന്നുവെന്ന വിവരം മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവാണ് പങ്കുവെച്ചത്.

സിനിമയിൽ വാസ്കോഡ ഗാമയായി മോഹൻ ലാൽ നിറഞ്ഞാടുകയായിരുന്നു. ചിത്രത്തിൻറെ ആദ്യാവസാനം വരെ പ്രേക്ഷകരെ എൻറ്റടെയിൻ ചെയാൻ കഴിഞ്ഞു അതുകൊണ്ടുതന്നെ ചിത്രത്തിന് ആരാധകർ ഏറെയാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ചിത്രത്തിൽ താരങ്ങളുടെ വ്യത്യസ്ത വേഷവിധാനവും പുതുമയുള്ള ഗാനരംഗങ്ങളും ഇന്നും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കുന്നുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം പോസ്റ്റിനു കീഴിൽ ‘ ചോട്ടാ മുംബൈ’ ചിത്രം 4 കെ യിൽ റീ റീലീസ് ചെയ്യുമോ എന്ന ആരാധകന്റെ കമ്മന്റിനാണ് നിരഞ്ജ് മറുപടി നൽകിയത്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും റീറിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ചോട്ടാ മുംബൈ. മോഹൻലാൽ, ഭാവന, കലാഭവൻ മണി, രാജൻ പി ദേവ്, വിനായകൻ, ജഗതി, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.