ഇട്ടിക്കോരയായി മമ്മൂട്ടി അല്ലാതെ മറ്റൊരു പകരക്കാരനില്ല!ഫ്രാൻസിസ് ഇട്ടിക്കോര സിനിമയാക്കിയാൽ, നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ പറയുന്നു

മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ നോവലുകളില്‍ ഒന്നായ ഫ്രാന്‍സിസ് ഇട്ടിക്കോര സിനിമയാക്കിയാല്‍ മമ്മൂട്ടി അല്ലാതെ ഇട്ടിക്കോരയായി ആരെയും കാണാന്‍ കഴിയില്ലെന്ന് നോവലിസ്റ്റ് ടിഡി രാമകൃഷ്ണന്‍. ഒരു ലിറ്ററി ഫെസ്റ്റിവലിലെ പരിപാടിയില്‍ സംസാരിക്കുവേയാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിക്ക് മാത്രമേ ഇട്ടിക്കോരയുടെ കഥാപാത്രത്തിന്റെ ആഴവും ,സൂക്ഷ്മതയും സിനിമയിൽ കൊണ്ടുവരാൻ സാധിക്കു, മറ്റൊരു നടനെ ആ വേഷത്തിൽ സങ്കൽപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമയാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഫ്രാന്‍സിസ് ഇട്ടിക്കോര, നോവലിസ്റ്റ് പറഞ്ഞു. നോവല്‍ വായിച്ചവര്‍ക്ക് അത് ആക്കാര്യം നന്നായി അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാന്സിസ് ഇട്ടിക്കോര ഒരു സങ്കീർണ്ണമായ നോവലാണ്, അത് സിനിമയാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സങ്കീർണ്ണത കൈകാര്യം ചെയ്യാൻ മമ്മൂട്ടിയുടെ പ്രതിഭയും അനുഭവവും ആവശ്യമാണ്, ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന്‍റെ ആദ്യത്തെ വായനക്കാരില്‍ ഒരാളാണ് മമ്മൂട്ടി. അദ്ദേഹം നോവല്‍ വായിക്കുന്ന വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. ഒറ്റപ്പാലത്ത് ഒരു ഷൂട്ട് നടക്കുന്ന സമയത്താണ് മമ്മൂട്ടിയെ കണ്ടതെന്നും. ആ സമയത്താണ് ഇട്ടിക്കോര സമ്മാനിച്ചത് എന്ന് ടിഡി രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്‍റെ സംഭാഷണം രചിച്ചതും ടിഡി രാമകൃഷ്ണനാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസായ ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം രാഹുൽ സദാശിവനാണ് സംവിധാനം ചെയ്തത്. ഐതിഹ്യമാലയിൽ നിന്നുള്ള കുഞ്ചമൺ പോറ്റി എന്നറിയപ്പെടുന്ന ഒരു കഥാപാത്രവുമാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്.