‘വേട്ടയ്യ’നിൽ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല! ഇനിയും ഞാൻ ഇത് പറഞ്ഞതുകൊണ്ട് എനിക്കിനിയും തമിഴിൽ ചാൻസ് കിട്ടില്ല; അലൻസിയർ

മലയാളത്തിൽ വെത്യസ്ത വേഷങ്ങൾ ചെയ്തു പ്രേക്ഷക പ്രിയങ്കരനനായ നടനാണ് അലൻസിയർ ലേ ലോപ്പസ്. അടുത്തിടെ രജനികാന്ത് സിനിമ ‘വേട്ടയ്യ’നിൽ നടൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഇപ്പോൾ ആ സിനിമയിലെ അഭിനയം കാഴ്ചവെച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് നടൻ അലൻസിയർ. വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും ശമ്പളം കിട്ടിയില്ലെന്ന് താരം പറയുന്നു. ഒപ്പം അമിതാഭ് ബച്ചന്റെയും രജനികാന്തിന്റെയും അഭിനയത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളും ചർച്ചയായി മാറിയിട്ടുണ്ട്.

തന്റെ പുതിയ ചിത്രമായ നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിലെ പ്രമോഷൻ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്. നിങ്ങൾ‌ എന്റെ ജീവിതത്തിൽ നടന്ന കാര്യം അറിഞൊ . നിങ്ങൾ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ ചോദിച്ചു. എന്നാൽ ഞാൻ വേട്ടയ്യനിൽ അഭിനയിച്ച കാര്യം നിങ്ങൾ അറിഞ്ഞോ?. രജിനികാന്ത് ,അമിതാഭ് ബച്ചനൊപ്പവും ഞാൻ അഭിനയിച്ചു.ഞാൻ തുറന്ന പുസ്തകം പോലെ പറയുകയാണ്.

എനിക്ക് ഒരു രൂപ ശമ്പളം കിട്ടിയില്ല. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും തന്നു. ഞാൻ അവിടെ ചെന്നിട്ട് ജഡ്ജി വേഷത്തിൽ ഇരിക്കണം. തമാശയാണ്. ഇനി ഇത് പറഞ്ഞതുകൊണ്ട് തമിഴിൽ എനിക്ക് വേഷം കിട്ടുമെന്ന് തോന്നുന്നില്ല. അമിതാഭ് ബച്ചനും രജിനികാന്തും അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കാണണമെന്ന് മോഹിച്ച് മാത്രമാണ് ഞാൻ പോയത്.അല്ലാതെ തമിഴിൽ അഭിനയിക്കണമെന്നോ, തമിഴ് കീഴടക്കണമെന്നോ എന്നൊന്നും എനിക്ക് താല്പര്യമില്ല. ഞാൻ ജഡ്ജി വേഷവും കെട്ടി ചേംബറിൽ ഇരിക്കുമ്പോൾ ഒരു വശത്ത് രജിനി സാറും അപ്പുറത്ത് അമിതാഭ് ബച്ചൻ സാറും. എനിക്ക് ഷോട്ടില്ല. എനിക്ക് ഇവരുടെ പെർഫോമൻസ് ഒന്ന് നേരിട്ട് കാണണം. രാജിൻസാർ അപ്പോൾ പെർഫോം ചെയ്തു. ഒരു സ്റ്റൈലെസ്റ്റ് ആക്ടിങ്ങ്. ബോഡി ലാം​ഗ്വേജ് കൊണ്ട് പെർഫോം ചെയ്തിട്ട് കോർട്ടിൽ നിന്നും പുറത്തേക്ക് പോകും.പിന്നെ അടുത്തയാളുടെ പെർഫോമൻസാണ്. ഒരു സിംഹം ​ഗർജിക്കുന്നതുപോലെയുള്ള അമിതാഭ് ബച്ചന്റെ ശബ്ദം. ജഡ്ജി ഞെട്ടി. അപ്പോൾ എനിക്ക് മനസിലായി ഇവരോടൊപ്പം പിടിച്ച് നിൽക്കാൻ എനിക്ക് പറ്റില്ല.കാരണം എനിക്ക് ഇത്രയും സ്റ്റൈലെസ്റ്റ് ആക്ടിങ്ങും അറിയില്ല. ഇവർ‌ക്ക് രണ്ടുപേർക്കും അഭിനയം അറിഞ്ഞുകൂടെന്ന കാര്യം എനിക്ക് അപ്പോഴാണ് മനസിലായത്, ഇത് ഇനിയും ഒരു വർത്തയാകും അലൻസിയർ പറഞ്ഞു.