
മഹാകുംഭമേളയിൽ പങ്കെടുത്ത് ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജയിൽ പങ്കെടുത്ത ശേഷം അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. ലോകമെമ്പാടും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദീപസ്തംഭമായി മഹാകുംഭമേള ജ്വലിക്കുന്നു എന്ന് ബിഹാർ ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മഹാകുംഭമേളയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്ന ഗതാഗത സൗകര്യങ്ങൾ, ആരോഗ്യസേവനങ്ങൾ, ആത്മീയ പരിപാടികൾ എന്നിവയെ കുറിച്ച് മന്ത്രി അദ്ദേഹത്തോട് വിശദീകരിച്ചു.
മഹാകുംഭമേളയിൽ സന്നിഹിതരായ പ്രശ്സത സന്ന്യാസിമാരുമായി ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ആരിഫ് മുഹമ്മദ് ഖാൻ ഗംഗാ നദിയിലൂടെ ബോട്ട് സവാരിയും നടത്തി.











