എനിക്കെതിരെ ജൂഡിന് കൊണ്ടവർ സംസാരിപ്പിച്ചതാണ്! ഒന്നും അറിയാത്ത മണ്ടിയല്ല ഞാൻ, സാന്ദ്ര തോമസ്

"ഓം ശാന്തി ഓശാന" ചിത്രം തന്റെ പ്രൊജക്ടായിരുന്നെന്നും പിന്നീട് നിർമ്മാതാവ് ആന്റോ ജോസഫ് അത് തട്ടിയെടുത്തെന്നും സാന്ദ്ര തോമസ് പറയുന്നു

ലയാള സിനിമാ ലോകത്തെ പ്രബലരുമായി തുറന്ന പോരിനിറിങ്ങിയിരിക്കുകയാണ് നടിയും, നിർമ്മാതാവുമായ സാന്ദ്ര തോമസ്. ബി ഉണ്ണികൃഷ്ണനെതിരെയും പ്രൊഡ്യൂസേർസ് അസോസിയേഷനെയും കടുത്ത ആരോപണങ്ങളാണ് സാന്ദ്ര തോമസ് ഉന്നയിച്ചത്. കരിയറിൽ പ്രബലരുടെ ഇടപെടൽ കാരണം സാന്ദ്രയ്ക്ക് ചില പ്രൊജക്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിലൊന്നാണ് ഓം ശാന്തി ഓശാന. മിഥുൻ മാനുവൽ തോമസിന്റെ കഥയിൽ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ സിനിമയാണ് ഓം ശാന്തി ഓശാന. ആൽവിൻ ആന്റണിയായിരുന്നു നിർമാതാവ്. ആദ്യം സാന്ദ്ര തോമസിന്റെ ഫ്രെെഡേ ഫിലിംസ് ആണ് ഈ സിനിമ നിർമ്മിക്കാനിരുന്നത്. എന്നാൽ ആൽവിൻ ആന്റണി കാരണം തനിക്ക് ഈ സിനിമ നഷ്ടപ്പെട്ടെന്നാണ് സാന്ദ്ര പറയുന്നത്.

സാന്ദ്ര തോമസ് അവകാശവാദം ഉന്നയിച്ചതനുസരിച്ച്, “ഓം ശാന്തി ഓശാന” ചിത്രം തന്റെ പ്രൊജക്ടായിരുന്നെന്നും പിന്നീട് നിർമ്മാതാവ് ആന്റോ ജോസഫ് അത് തട്ടിയെടുത്തെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഈ സംഭവത്തിന് ശേഷം, സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകിയെങ്കിലും, അവർക്ക് യാതൊരു സഹായവും ലഭിച്ചില്ല. എന്നാൽ സാന്ദ്രയുടെ ആരോപണങ്ങൾക്കെതിരെ മുൻപ് ജൂഡ് ആന്റണി രംഗത്ത് എത്തിയിരുന്നു.

ഏഴ് ലക്ഷം രൂപ സാന്ദ്രയ്ക്ക് ആൽവിൻ ആന്റണി നഷ്ടപരിഹാരം നൽകിയെന്നും താനും മിഥിനും ശമ്പളം വാങ്ങാതെയാണ് ചിത്രത്തിൽ പ്രവർത്തിച്ചതെന്നും ജൂഡ് വാദിച്ചു. എന്നാൽ ഇതിനെതിരെയാണ് ഇപ്പോൾ സാന്ദ്ര രംഗത്ത് എത്തിയത്. ജൂഡ് ആന്റണി ഒരു പൈസയും കിട്ടാതെയാണ് ഈ പടത്തിൽ വർക്ക് ചെയ്തതെന്ന് പറയുന്നുണ്ട്. എനിക്കെതിരെ ജൂഡിനെക്കാെണ്ട് അവർ സംസാരിപ്പിക്കുന്നതാണ്, ഇതൊന്നും മനസിലസാകാത്ത മണ്ടിയല്ല ഞാൻ. നഷ്ടപരിഹാരമായി ലഭിച്ച ഏഴ് ലക്ഷം രൂപയിൽ മൂന്നരലക്ഷം ഞാൻ ചെലവാക്കിയ പെെസയാണ്. ബാക്കി മൂന്നര ലക്ഷമേ എനിക്ക് തന്നിട്ടുള്ളൂ. ഇത് ഭയങ്കര ലാഭമുണ്ടാക്കിയ സിനിമയാണ്. ഇത്രയും ഹിറ്റായിട്ട് എന്തുകൊണ്ട് ജൂഡിന് പൈസ കൊടുത്തില്ല. എന്തുകൊണ്ട് ബി ഉണ്ണികൃഷ്ണൻ അതിൽ ഇടപെട്ടില്ല. എനിക്ക് തന്ന മൂന്നരലക്ഷം രൂപയുടെ പേരിൽ എങ്ങനെയാണ് ജൂഡിന് പെെസ കിട്ടാതിരിക്കുക. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറയുന്നതാണ്, സാന്ദ്ര പറയുന്നു.