
മലയാള സിനിമക്ക് വേറിട്ടൊരു രൂപം നല്കാന് ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി, ഇപ്പോൾ സംവിധായകനെ കുറിച്ച് നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്, ലിജോ ജോസ് പെല്ലിശ്ശേരിയെ പണ്ടുമുതൽ തനിക്കറിയാ൦, ലിജോ സിനിമാ രംഗത്ത് വരുന്നതിന് മുമ്പ് ഒരു അഡ്വർടൈസിങ് ഏജൻസിയിൽ ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹത്തെ അറിയാമായിരുന്നു, ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുണ്ട് , മോഹൻലാൽ പറയുന്നു.

ലിജോ മുമ്പ് രണ്ട് മൂന്ന് കഥകൾ സിനിമയാക്കാനായി മോഹൻലാലിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും അന്ന് നടന്നില്ല. പിന്നീട് ഷിബു ബേബി ജോണാണ് നമുക്ക് വാലിബൻ സിനിമ ചെയ്താലോ എന്ന് ആലോചിച്ചത്, ഷിബു ബേബി ജോൺതന്നോട് സിനിമയെ കുറിച്ച് ചോദിച്ചതിനെ തുടർന്നാണ് വാലിബൻ സിനിമ രൂപം കൊണ്ടത്, ഒരുപാട് കഥകൾ അദ്ദേഹം പറഞ്ഞിട്ടുണ്ടാവാം എന്നോട്. അതൊന്നും ആ സമയത്ത് പെട്ടെന്ന് ഉൾകൊള്ളാൻ പറ്റില്ല, മോഹൻലാൽ പറഞ്ഞു.
ലിജോ ഒരു കഥ പറയുന്നതിനേക്കാൾ കഥ എടുത്ത് കാണിക്കുന്ന ഒരാളാണെന്നാണ്. അദ്ദേഹം നല്ലൊരു കഥ പറച്ചിലിന്റെ ആളല്ല, പകരം കഥയെ ദൃശ്യമയമാക്കുന്ന ഒരു സംവിധായകനാണെന്ന് മോഹൻലാൽ പറയുന്നു. അതുപോലെ വാലിബൻ സിനിമയുടെ കഥ ലിജോ കോവിഡ്-19 ലോക്ഡൗൺ സമയത്ത് ആലോചിച്ചതാണ്, മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്. വലിയ ഹൈപ്പില്‍ എത്തിയ ചിത്രം എന്നാല്‍ വലിയരീതിയിലുള്ള പ്രേക്ഷക പ്രീതി നേടിയില്ല.












