
സിനിമാ സെറ്റിൽ നേരിട്ട വിവേചനത്തെക്കുറിച്ച് മലയാള സിനിമയിലെ പ്രശസ്ത നിർമാതാവും, നടിയുമായ സാന്ദ്ര തോമസ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വ്യാപകമായി ചർച്ചയാകുന്നു. സ്വന്തം സിനിമാ സെറ്റിൽ ഭക്ഷണത്തിന്റെ പേരിൽ വിവേചനം നേരിട്ടു. സെറ്റിൽ ഉണ്ടാക്കിയ ബീഫ് പുരുഷന്മാർക്ക് മാത്രമായി നൽകിയിരുന്നു, സ്ത്രീയായ തനിക്ക് അത് ലഭിച്ചില്ലാ. ഞാനൊരു നിര്‍മ്മാതാവാണ്. ഞാനാണ് എന്റെ സിനിമകളുടെ സെറ്റിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഞാന്‍ പൈസ കൊടുത്തിട്ടാണ് ആ സെറ്റില്‍ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും.

കഴിഞ്ഞ സിനിമയിലെ ക്യാമറാമാന്‍ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. എനിക്ക് കിട്ടിയില്ലല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്. സംവിധായകനോട് ചോദിച്ചപ്പോള്‍ പുള്ളിക്കും കിട്ടിയിട്ടുണ്ട്. അതായത് ആണുങ്ങളായിട്ടുള്ള എല്ലാവര്‍ക്കും ഈ സ്‌പെഷ്യല്‍ ബീഫ് കിട്ടിയിട്ടുണ്ട്. ഒരു നിര്‍മ്മാതാവായ എനിക്കത് കിട്ടിയിട്ടില്ല. അവസാനം മെസ് നടത്തുന്ന ചേട്ടനെ വിളിച്ചിട്ട് ചേട്ടാ ബീഫ് കഴിച്ചാല്‍ എനിക്കും ഇറങ്ങും എന്ന് പറഞ്ഞു. അങ്ങനെ പറയേണ്ടി വന്നു, സാന്ദ്ര പറയുന്നു.
സിനിമാ സെറ്റുകളിൽ സ്റ്റൈലിസ്റ്റുകളും മേക്കപ്പ് ആർട്ടിസ്റ്റുകളുമായ സ്ത്രീകളാണ് ഏറ്റവും കൂടുതൽ ചൂഷണവും, വിവേചനവും അനുഭവിക്കുന്നത് ,സാന്ദ്ര പറഞ്ഞു. പരാതി പോലും പറയാൻ പറ്റാത്ത അവസ്ഥയാണ് അവർ നേരിടുന്നത് എന്നും സാന്ദ്ര പറയുന്നു. അതേസമയം തന്റെ നിലപാടുകള്‍ ശക്തമായി തുറന്ന് സംസാരിക്കുന്ന വ്യക്തി കൂടിയാണ് സാന്ദ്ര. നിലവില്‍ സാന്ദ്ര പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കത്തിലാണ്. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും സാന്ദ്ര ഇതിന് മുന്‍പ് തുറന്ന് സംസാരിച്ചിട്ടുണ്ട്.












