
വില്ലന്‍ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് കോമഡി വേഷങ്ങളില്‍ സമാനതകളില്ലാത്ത താരമായി മാറിയ നടനാണ് ജനാർദ്ദനൻ, ഇപ്പോൾ താരത്ത് കുറിച്ച് ആലപ്പി അഷറഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ ആകുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആലപ്പി അഷറഫ് നടന്റെ ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നത്. ജീവിതം എന്നും ആഘോഷമാക്കിയ വ്യക്തിയാണ് അദ്ദേഹം. ഐവി ശശിയുടെ വരവാണ് അദ്ദേഹത്തിന് സിനിമയിൽ മുൻതുക്കം നൽകിയിരുന്നത്. പിന്നാലെ തന്നെ വില്ലന്‍ വേഷങ്ങളില്‍ അദ്ദേഹം തിളങ്ങുകയും ചെയ്യ്തിരുന്നു ആലപ്പി അഷ്റഫ് പറയുന്നു.

നടന്റെ ഭാര്യ വിജയലക്ഷ്മി എല്ലാവരോടും സ്നേഹത്തോടേയും വിനയത്തോടെയും പെരുമാറുന്ന വ്യക്തിയായിരുന്നു ആലപ്പി അഷ്റഫ് പറയുന്നുണ്ട്. ജനാര്‍ദനന്റെ ബന്ധു കൂടിയാണ് വിജയലക്ഷ്മി. അവരുടെ ആദ്യ വിവാഹത്തില്‍ താളപ്പിഴകളുണ്ടാവുകയും വേര്‍പിരിയുകയും ചെയ്തു. പിന്നീട് ജനാര്ദനന് അവര്‍ക്കൊരു ജീവിതം കൊടുക്കുകയായിരുന്നു. അതിന് കാരണം അദ്ദേഹത്തിന് അവരോട് നേരത്തെ തന്നെ ഇഷ്ടമുണ്ടായിരുന്നുവെന്നത് കൂടിയാണെന്നും ആലപ്പി അഷറഫ് പറഞ്ഞു.
അദ്ദേഹം അവരെ വിവാഹം കഴിക്കുകയും അവരുടെ ആദ്യ ബന്ധത്തിലെ കുട്ടിയെ തന്റെ മകള്‍ക്കൊപ്പം ഒരു കുറവുമറിയിക്കാതെ വളര്‍ത്തി.സിനിമാരംഗത്ത് ശത്രുക്കളില്ലാത്ത നടന്മാരില് ഒരാളായിരുന്നു ജനാര്ദ്ദനന്. ആരുടേയും വേഷം തട്ടിയെടുക്കുകയോ ഒന്നും ചെയ്തിട്ടില്ല. എന്നാൽ ‘ചേച്ചിയുടെ മരണശേഷം ജനാര്ദ്ദനന് ചേട്ടന്റെ ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമായി. ഭാര്യയുടെ വേര്‍പാട് അദ്ദേഹത്തെ മാനസികമായി തളര്‍ത്തി.മക്കള്‍ ഉണ്ടാക്കിവച്ച കോടിക്കണക്കിന് രൂപയുടെ കടങ്ങളെല്ലാം ഒരു പരാതിയുമില്ലാതെ അദ്ദേഹം തീര്‍ക്കുകയുണ്ടായി. ആ കടങ്ങളില്‍ പലതും മക്കള്‍ പലരെയും സഹായിച്ചു വെട്ടിലായതുമാണ്, ആലപ്പി അഷ്റഫ് പറയുന്നു.












