
മഹാകുംഭമേളയിൽ മലയാളത്തിൽ നിന്നും ജയസൂര്യ, സംയുക്ത മേനോൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്ത് പുണ്യ സ്നാനം ചെയ്തിരുന്നു, ഈ താരങ്ങൾ കുംഭമേളയിൽ സ്നാനം ചെയ്യുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്തിരുന്നു, ഇപ്പോൾ വീണ്ടും മലയാളത്തിൽ നിന്നും മറ്റൊരു താരമായ, നിർമാതാവ് സുരേഷ്കുമാർ കുംഭമേളയിൽ പങ്കെടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്. ഭാര്യയും നടിയുമായ മേനകയാണ് സുരേഷ് കുമാർ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന വിഡിയോ പങ്കുവച്ചത്.

‘ഭാഗ്യമാണ്’ എന്നായിരുന്നു പോസ്റ്റിന്റെ തലക്കെട്ടായി മേനക കുറിച്ചത്. നിരവധി താരങ്ങളാണ് കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടൻ ജയസൂര്യയും കുടുംബവും ഈ മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നത്, അവിടെ വെച്ച് നിതീഷ് ഭരദ്വാജിനെയും നടൻ കണ്ടുമുട്ടിയാതയും വാർത്തകൾ എത്തിയിരുന്നു.
മലയാളത്തിൽ നിന്നും മാത്രമല്ല മറ്റു ഭാഷകളിലുള്ള താരങ്ങളും ഈ മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നു, ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്.2025 ജനുവരി 13-ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26ന് അവസാനിക്കും.












