
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളോട് പ്രതികരിച്ചു രംഗത്ത് എത്തി നിർമാതാവ് സുരേഷ് കുമാർ, സമരം തീരുമാനിച്ചത് താൻ ഒറ്റക്കല്ലെന്നും , അത് സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണെന്നും ,എന്നാൽ ആന്റണി യോഗങ്ങളില്‍ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്‌സ് പരിശോധിക്കാം എന്നും നിർമാതാവ് ജി സുരേഷ് കുമാർ.ഒരിക്കലും തമാശ കളിയ്ക്കാന്‍ അല്ല സംഘടന. അതുപോലെ ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ച ആളാണ് താന്‍. ഞാന്‍ ഒരു മണ്ടന്‍ അല്ല എന്നും സുരേഷ്‌കുമാർ പറഞ്ഞു.

എന്നാൽ സമരവുമായി മുന്നോട്ട് തന്നെ പോവും, എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പറഞ്ഞത് ബന്ധപ്പെട്ടവര്‍ അറിയിച്ച കാര്യമാണ്. അത് പിന്‍വലിക്കണമെങ്കില്‍ പിന്‍വലിക്കാം എന്നും സുരേഷ് കുമാർ പറഞ്ഞു. അതേസമയം ,എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പൊതുസമക്ഷത്തില്‍ സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ഔചിത്യം എന്താണെന്ന് മനസിലാവുന്നില്ലെന്നും ആന്റണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
കൂടാതെ എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ആന്റണി വിമര്‍ശിച്ചിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ആന്റണിയുടെ പോസ്റ്റ്. ഇപ്പോൾ ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റിലെ വാക്കുകളോട് പ്രതികരിച്ചെത്തിയിരിക്കുയാണ് സുരേഷ് കുമാർ. മലയാള സിനിമാ സംഘടനയിലെ തര്‍ക്കം അതിരൂക്ഷമായി തുടരുകയാണ്. സിനിമ നിര്‍മ്മാതാക്കള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുയാണ് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് കുമാര്‍ രംഗത്തുവന്നിരുന്നു.












