ആത്മീയതയിൽ വിശ്വസിച്ച നടി മാധവി ഗുരു കണ്ടെത്തിയ ആളിനെ വിവാഹം കഴിച്ചു; ഇപ്പോൾ നടിയുടെ 29 താം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹം

ഇരുപത്തിയൊന്‍പതാം വിവാഹ വാര്‍ഷികത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മാധവി

ആകാശദൂത് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് മാധവി. മലയാളത്തില്‍ മാത്രമല്ല, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തൊണ്ണൂറുകളില്‍ മാധവി സജീവമായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം പൂര്‍ണമായും സിനിമ ഉപേക്ഷിച്ചു. ഭര്‍ത്താവിനും മൂന്ന് പെണ്‍മക്കള്‍ക്കുമൊപ്പമുള്ള സ്വസ്തമായ ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ നടി. മക്കളുടെ വിശേഷങ്ങള്‍ പങ്കുവച്ചും നടി നിരന്തരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇന്ന് മാധവിയുടെ ഇരുപത്തിയൊന്‍പതാം വിവാഹ വാര്‍ഷികമാണ്.

ആത്മീതയില്‍ വിശ്വസിച്ച മാധവി, തന്റെ ആത്മീയ ഗുരു കണ്ടെത്തിയ ആളെ തന്നെയാണ് വിവാഹം ചെയ്തത്. അതും ഒരു പ്രണയ ദിനത്തില്‍ തന്നെ. ആത്മീയ ഗുരുവായ സ്വാമി രാമ തന്റെ അനുയായികളില്‍ ഒരാളായ റാല്‍ഫ് ശര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനെ മാധവിയ്ക്ക് വേണ്ടി കണ്ടെത്തി. രാമ സ്വാമി ആദ്യമായി റാല്‍ഫ് ശര്‍മയെ കണ്ടത് ഹിമാലയത്തില്‍ വച്ചാണ്, അന്ന് അദ്ദേഹത്തിന് 32 വയസ്സായിരുന്നു,

1996 ഫെബ്രുവരി 14 ന് ഇരുവരും വിവാഹിതരാകുകകയും ചെയ്തു.  ഇപ്പോള്‍ ഇരുപത്തിയൊന്‍പതാം വിവാഹ വാര്‍ഷികത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മാധവി. 29 ആം വിവാഹ വാര്‍ഷിക ആശംസകള്‍ റാല്‍ഫ്. സന്തോഷകരവും സമാധാനപരവും ആരോഗ്യപരമായും അവിസ്മരണീയമായ ഒരു യാത്രയായിരുന്നു ഇതുവരെ നിങ്ങള്‍ക്കൊപ്പം. നിങ്ങളുടെ സ്‌നേഹത്തിനും ബഹുമാനത്തിനും കാരുണ്യത്തിനും സൗഹൃദത്തിനും എന്നെ മനസ്സിലാക്കുന്നതിനും നന്ദി. ഞങ്ങളുടെ മക്കളായ ടിഫാനിയും ,പ്രിസില്ലയും ,എവ്‌ലീനും ഞങ്ങളുടെ ജീവിതം പൂര്‍ണമാക്കുന്നു’ എന്നാണ് മാധവി പങ്കുവെച്ച പോസ്റ്റിലെ കുറിപ്പ്.